ബാഗില്‍ ഒരു സൈക്കിള്‍; അല്ല, സൈക്കിളില്‍ ഒരു ബാഗ്!
ട്രക്കിംഗ് ഭ്രാന്തുള്ളവര്‍ക്ക് പറ്റിയ ഒരു സൈക്കിള്‍ കണ്ടു. നോക്കിയപ്പോള്‍ സംഗതി കൊള്ളാം. എങ്കിലത് നിങ്ങളോടുകൂടി ഒന്നു പറഞ്ഞോക്കാമെന്നുവെച്ചു.
താഴെ വായിക്കുക.

താളുകളിലൂടെ നീങ്ങുക.

സൈക്കിളെടുത്ത് ട്രക്കിംഗിന് പോകുമ്പോഴുള്ള പോരായ്മ, പ്രസ്തുത വാഹനം ചിലയിടങ്ങളില്‍ നിസ്സഹായത പ്രകടിപ്പിക്കും എന്നതാണ്. എന്നാല്‍ ഈ സൈക്കിള്‍ അത്തരം നിസ്സഹായതയെ ഇല്ലായ്മ ചെയ്യുന്നു.

ബെര്‍ഗ്‍മോഞ്ച് ബാക്ക്പാക്ക് ബൈക്ക് എന്ന് പേരുള്ള ഈ സൈക്കിള്‍ ബാഗിലാക്കി പുറത്തിടാന്‍ കഴിയും!

സൈക്കിളില്‍ ഘടിപ്പിച്ച ഒരു ബാഗ് എന്നോ, ബാഗില്‍ ഘടിപ്പിച്ച ഒരു സൈക്കിള്‍ എന്നോ ബെര്‍ഗ്മോഞ്ചിനെ വിളിക്കാം. കോഗ എന്ന കമ്പനിയാണ് ഈ സൈക്കിളിന്‍റെ നിര്‍മാതാവ്.

ദുര്‍ഘടഘട്ടങ്ങള്‍ വരുമ്പോള്‍ സൈക്കിളിനെ പൊതിഞ്ഞ് ബാഗിലാക്കി പുറത്തുതൂക്കി നടക്കാം. ആവശ്യം നേരത്ത് തിരിച്ച് സൈക്കിളാക്കി ഉപയോഗിക്കുകയും ചെയ്യാം.

ഈ സൈക്കിളിന് പെഡലില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇരിക്കാനായി സീറ്റും ഇല്ല. ഈ സൈക്കിളുപയോഗിച്ച് മുകളിലേക്ക് കയറാന്‍ കഴിയില്ല എന്നതും ഓര്‍ക്കണം.

മലമുകളിലേക്ക് സൈക്കിള്‍ പുറത്തു കയറ്റി നടക്കുക. അവിടെ നിന്ന് സൈക്കിളില്‍ കയറി നിന്ന് താഴേക്ക് വരാം.

ഡിസ്ക് ബ്രേക്കുകളാണ് സൈക്കിളില്‍ ഘടിപ്പിച്ചിരിക്കുന്നത്. പിടിച്ചേടത്ത് സംഗതി നിന്നോളും. മുമ്പോട്ട് ആഞ്ഞിരുന്നാല്‍ മാത്രമേ വണ്ടി നീങ്ങുകയുള്ളൂ.

പെഡലും സീറ്റുമില്ലാത്ത വണ്ടി ആര്‍ക്കുവേണം എന്ന് ചോദിക്കരുത്. ഈ വാഹനം നിര്‍മിച്ചിരിക്കുന്നത് ട്രക്കിംഗ് ഭ്രാന്തന്മാര്‍ക്കുവേണ്ടിയാണ്. സൈക്കിളിന്‍റെ പ്രവര്‍ത്തനം ചിത്രങ്ങളിലൂടെ മനസ്സിലാക്കാം.

മലകയറ്റത്തില്‍ ഭ്രാന്തുള്ളവര്‍ക്കാണ് ഈ വാഹനം ഉപകരിക്കുക.

- അമേരിക്കയിലെ വില $1,899
- യുകെയിലെ വില £1,199
- കാനഡയിലെ വില $1,899

സൈക്കിള്‍ പാക്ക് ചെയ്യുന്ന ബാഗില്‍ അല്‍പം ഭക്ഷണവും വെള്ളവുമെല്ലാം വെക്കാന്‍ ഇടമുണ്ട്. ഇതിനായി വേറെ ബാഗ് കരുതേണ്ടതില്ല എന്ന്.

ബാക്ക്പാക്ക് തുറക്കുന്ന വിധം

ബാക്ക്പാക്ക് തുറക്കുന്ന വിധം

ബാക്ക്പാക്ക് തുറക്കുന്ന വിധം



Click it and Unblock the Notifications








