സെഗ്‍വേ പിടി ഇന്ത്യയിലേക്ക്!!

ദശാവതാരം എന്ന സിനിമയില്‍ ശാസ്ത്രജ്ഞനായ കമലഹാസന്‍റെ കഥാപാത്രം ലാബിനുള്ളിലെ ചുറ്റിക്കറക്കങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു വാഹനം ഓര്‍ക്കുന്നില്ലേ. രണ്ട് ചക്രം മാത്രമുള്ള വാഹനത്തില്‍ കയറിനിന്ന് ഒന്നു മുമ്പോട്ടാഞ്ഞാല്‍ മാത്രം മതി, അത് നീങ്ങുത്തുടങ്ങും. സിനിമയിലെ മികച്ച ചില മുഹൂര്‍ത്തങ്ങളില്‍ പ്രസ്തുത വാഹനം നിര്‍ണായക കഥാപാത്രമാണ്. പ്രസ്തുത കഥാപാത്രം ഇന്ത്യയിലേക്ക് കടന്നു വരുന്നതായി ബേഡ് ഗ്രൂപ്പിന്‍റെ പത്രക്കുറിപ്പ് അറിയിക്കുന്നു.

യാത്ര, സാങ്കേതികത, ചില്ലറ വില്‍പന തുടങ്ങിയ വിവിധ മേഖലകളില്‍ ശ്രദ്ധയുള്ള കമ്പനിയാണ് ബേഡ് ഗ്രൂപ്പ്. ഈ ഗ്രൂപ്പ് വിപണിയിലെത്തിക്കുന്ന ബാറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനമാണ് സെഗ്‍വേ പിടി(Segway PT). യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ഈ വാഹനത്തിന് നല്ല പ്രചാരമാണുള്ളത്.

Kamal Hassan

ഹരിത ഗതാഗതത്തിന്‍ യൂറോപ്പില്‍ ലഭിച്ച പ്രചാരവും ഗതാഗതക്കുരുക്കുകളില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനത്തിനുള്ള കഴിവുമെല്ലാം വില്‍പനയില്‍ സെഗ്‍വേയെ സഹായിക്കുകയുണ്ടായി.

ഏത് സാഹചര്യത്തിലും ഈ വാഹനം ഉപയോഗിക്കാന്‍ കഴിയുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഫാം ഹൗസുകള്‍, പാര്‍ക്കുകള്‍ തുടങ്ങി പരുക്കന്‍ പാതകളില്‍ വരെ സെഗ്‍വെ മികവോടെ പ്രവര്‍ത്തിക്കും.

ശരീരത്തിന്‍റെ ചലനങ്ങളോട് പ്രതികരിക്കാന്‍ കഴിവുണ്ട് സെഗ്‍വേക്ക്. കയറിനിന്ന് മുമ്പോട്ടാഞ്ഞാല്‍ വാഹനം നീങ്ങിത്തുടങ്ങും. വോഗതയും ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കും.

കരിമ്പുക പുറന്തള്ളല്‍ ഒട്ടുമില്ല എന്നത് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. അഞ്ച് ലക്ഷത്തിന്‍റെ പരിധിയിലാമ് വാഹനത്തിന്‍റെ വില. രണ്ട് വേരിയന്‍റുകളില്‍ വാഹനം ലഭ്യമാണ്. ഐ2 പിടി, എക്സ്2 പിടി എന്നിവ. ലിതിയം അയേണ്‍ ബാറ്ററിയാമ് ഉപയോഗിച്ചിരിക്കുന്നത്. 50 കിലോയാണ് ഭാരം. ഐ2 പിടിക്ക് 38 കിമി ദൂരം സഞ്ചരിക്കാന്‍ സാധിക്കും. എക്സ്2 പിടിക്ക് 19 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും.

More from DriveSpark

Article Published On: Tuesday, July 3, 2012, 16:25 [IST]
English summary
Bird Group, a leading travel, technology, retail company has made available the Segway PT in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X