ദീപാവലിക്ക് മഹീന്ദ്രയുടെ പെട്രോളടി

2000 രൂപയുടെ പെട്രോളാണ് മഹീന്ദ്ര അടിച്ചു നല്‍കുക. പെട്രോളിന് തീവിലയുള്ള ഇക്കാലത്ത് ഇതൊരു ആകര്‍ഷകമായ ഓഫര്‍ തന്നെയാണ്. മഹീന്ദ്രയുടെ ഏത് സ്കൂട്ടര്‍ വാങ്ങിയാലും ഈ ഓഫറുണ്ടായിരിക്കും. ഉപഭോക്താക്കളെയും അവരുടെ കുടുംബത്തെയും സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യമെന്ന് മഹീന്ദ്ര പറയുന്നു.
ഇന്ധനവില കുത്തനെ ഉയര്‍ന്നത് ആളുകളുടെ ആഘോഷങ്ങളുടെ തിളക്കം കുറച്ചതായി മഹീന്ദ്ര ചൂണ്ടിക്കാട്ടുന്നു. ആളുകളുടെ സന്തോഷത്തില്‍ ഇടിവ് സംഭവിക്കു്നതില്‍ മഹീന്ദ്രയ്ക്ക് സാരമായ വേദനയുണ്ട്. ഈ വേദനയില്‍ ഒരല്‍പം സമാശ്വാസത്തിന്‍റെ തൈലം പുരട്ടുകയാണ് കമ്പനി ചെയ്യാന്‍ ശ്രമിക്കുന്നത്.
പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം മഹീന്ദ്ര നേരിട്ട് പെട്രോള്‍ വാങ്ങിത്തരില്ല എന്നതാണ്. പകരം പെട്രോളിനുള്ള 2000 രൂപ വാഹനവിലയില്‍ കുറയ്ക്കും. ഈ പൈസ ഉപയോഗിച്ച് ഉപഭോക്താവ് പെട്രോള്‍ വാങ്ങിക്കണം എന്നാണ് താത്വകമായി മഹീന്ദ്ര ഉദ്ദേശിക്കുന്നത്. പ്രായോഗികമായി നിങ്ങള്‍ പെട്രോളടിക്കുകയോ ഉരുട്ടിക്കൊണ്ടു പോകുകയോ എന്തുവേണേലും ചെയ്യാം.


Click it and Unblock the Notifications








