യമഹ റേയുമായി ദീപിക പദുക്കോണ്‍ വരുന്നു
ഇന്ത്യന്‍ പെണ്‍കുട്ടികളെ മുഴുവന്‍ സ്കൂട്ടറില്‍ സഞ്ചരിപ്പിക്കാനുള്ള തത്രപ്പാടിലാണ് രാജ്യത്തെ സ്കൂട്ടര്‍ കമ്പനികള്‍. ഈ ലക്ഷ്യം നേടുന്നതിനായി രാജ്യത്തെ പെണ്‍കിടാങ്ങളുടെ മാതൃകകളായി വര്‍ത്തിക്കുന്ന സ്ത്രീജനങ്ങളെയാണ് കമ്പനികള്‍ ഉപയോഗപ്പെടുത്തുന്നത്. അനുഷ്ക ശര്‍മ, കരീന കപൂര്‍ തുടങ്ങിയ മാതൃകായുവതികള്‍ സ്കൂട്ടിയിലും മറ്റും പേഞ്ഞുനടക്കുന്നത് നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കാണാം. ബോളിവുഡില്‍ നിന്ന് പുതിയൊരാള്‍ കൂടി ഇത്തരം ഹോര്‍ഡിങ്ങുകളില്‍ ഇടംപടിക്കും. ദീപികാ പദുക്കോണ്‍ ആണത്.
സ്കൂട്ടര്‍ വിപണിയിലേക്ക് കടക്കാനൊരുങ്ങുന്ന യമഹയുടെ റേ മോഡലിന്‍റെ ബ്രാന്‍ഡ് അംബാസ്സഡറായാണ് ദീപിക പ്രവര്‍ത്തിക്കുക. ലോകവിപണിയില്‍ പലയിടങ്ങളിലും സജീവ സാന്നിധ്യമുള്ള യമഹ ഇതുവരെ ഇന്ത്യയില്‍ സ്കൂട്ടര്‍ മോഡലുമായി എത്തിയിരുന്നില്ല. വിപണിയുടെ മാറിയ സ്വഭാവങ്ങള്‍ക്കനുസരിച്ച് നീങ്ങുന്നതിന്‍റെ ഭാഗമായി സ്കൂട്ടര്‍ വിപണിയിലേക്കും യമഹയുടെ താല്‍പര്യങ്ങള്‍ വളരുകയായിരുന്നു.

സ്പോര്‍ടിയായ ഡിസൈനുമായി വരുന്ന യമഹ റേയുടെ ശരീരഭാഷയ്ക്ക് ഏറ്റവും ഇണങ്ങുന്നതാണ് ദീപികയുടെ ശരീരഭാഷ എന്നാണ് യമഹയുടെ വിദഗ്ധര്‍ കണ്ടെത്തിയത്. ഇന്ത്യയുടെ ഇടത്തരക്കാരായ യുവതികളുടെ ആരാധനാപാത്രമായ ദീപികയിലൂടെ മികച്ച മൈലേജുണ്ടാക്കാന്‍ കഴിയുമെന്നും .യമഹ കണക്കുകൂട്ടുന്നു.
24 വയസ്സില്‍ താഴെ പ്രായമുള്ള യുവതീയുവാക്കളെയാണ് റേ ലക്ഷ്യം വെക്കുന്നത്.


Click it and Unblock the Notifications








