ധോണിയുടെ ആലയില്‍ 'നരകത്തിലെ പൂച്ച'

കാര്‍/ബൈക്ക് ശേഖരത്തിന്‍റെ കാര്യത്തില്‍ ക്രിക്കറ്റ് ലോകത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കഴിഞ്ഞാല്‍ അടുത്ത പേരുകാരന്‍ മഹേന്ദ്ര സിംഗ് ധോണിയാണ്. പത്ത് കാറുകളും 16 മോട്ടോര്‍സൈക്കിളുകളുമാണ് ക്യാപ്റ്റന്‍റെ ഗാരേജില്‍ അയവെട്ടിക്കിടക്കുന്നത്. പുതുതായി ഒരു സൂപ്പര്‍ബൈക്കുകൂടി ധോണിയുടെ ആലയില്‍ എത്തിയിരിക്കുന്നു. ഹെല്‍കാറ്റ് X132 സൂപ്പര്‍ബൈക്കാണ് ആ പുതിയ താരം.

2163 സിസി ശേഷിയുള്ള വി-ട്വിന്‍ എന്‍ജിനാണ് ഹെല്‍കാറ്റ് X132 സൂപ്പര്‍ബൈക്കിനുള്ളത്. 130 കിതരകളുടെ കരുത്ത് ഈ എന്‍ജിന്‍ പേറുന്നു. 150 എന്‍എം ടോര്‍ക്ക് ചക്രങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നു. അമേരിക്കന്‍ ബൈക്ക് ഡിസൈനിന്‍റെ കൊടുമുടിയില്‍ നില്‍ക്കുന്ന ഒന്നാണ് ഈ 'നരകത്തിലെ പൂച്ച'യുടെ ഡിസൈന്‍.

Hellcat X132

5 സ്പീഡ് മാന്വല്‍ സ്പീഡാണ് വാഹനത്തിന്‍റേത്. വാഹനത്തിന് ഇന്ത്യന്‍ രൂപയില്‍ 27.56 ലക്ഷം വരും. ദക്ഷിണേഷ്യയില്‍ തന്നെ ഈ ബൈക്ക് സ്വന്തമാക്കുന്ന ആദ്യത്തെയാളാണ് ധോമി എന്നാണ് കേള്‍ക്കുന്നത്. വിലയൊന്നും പുള്ളിക്കൊരു പ്രശ്നമല്ല. അറ്മാദത്തിന് യാതൊരു കുറവും വരരുത്.

റാഞ്ചിയില്‍ അധികം താമസിക്കാതെ തിരിച്ചെത്തും ധോണി. നാട്ടുകാര്‍ മുഴുവന്‍ കാത്തിരിക്കുകയാണ്. പുതിയ ബൈക്കുമായി ധോണിയെ കാണുവാന്‍. രാജ്യത്തിന്‍റെ വിവിധയിടങ്ങളിലായാണ് ധോണി തന്‍റെ ബൈക്കുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ചെന്നൈയില്‍ രണ്ടണ്ണം, മുംബൈയില്‍ രണ്ടെണ്ണം എന്നിങ്ങനെ.

More from DriveSpark

Article Published On: Friday, June 1, 2012, 16:55 [IST]
English summary
The latest vehicle to enter Dhoni’s stables is a Hellcat X132 super bike.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X