ഫെരാരി ബൈക്ക് ലേലത്തില്‍ പോയി!!

ഈ ഫെരാരി മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. യുകെയിലെ ബോണ്‍ഹാംസില്‍ നടന്ന ലേലത്തില്‍ ഈ വാഹനം പോയതാണ് വാര്‍ത്തയ്ക്ക് പിന്നില്‍. 137,700 ഡോളറിനാണ് വാഹനം ലേലത്തില്‍ പോയത്. 73,56,663 രൂപ എന്ന് മലയാളത്തില്‍.
ഫെരാരിയുടെ സ്ഥാപകനായ എന്‍സോ ഫെരാരി ചരമപ്പെട്ടപ്പോള്‍ മകന്‍ ഫെരാരിയായ പിയറോ ഫെരാരിക്ക് ഒരു മോഹം. അച്ഛന്‍റെ ഓര്‍മയ്ക്കായി ഒരു വാഹനം നിരത്തിലിറക്കണം. അത്തരത്തില്‍ ഒരേയൊരു വാഹനമേ ലോകത്തില്‍ ഉണ്ടാകാന്‍ പാടുള്ളൂ. അങ്ങനെയാണ് ഫെരാരി കമ്പനിയെ സമീപിച്ച് മോട്ടോര്‍ബൈക്ക് നിര്‍മിക്കാനുള്ള അനുവാദം പിയറോ വാങ്ങുന്നത്. 1990ലാണ് ബൈക്കുണ്ടാക്കാന്‍ അനുവാദം ലഭിച്ചത്. അടുത്ത അഞ്ചു വര്‍ഷത്തെ അധ്വാനത്തിനു ശേഷം ബ്രിട്ടനിലെ ഡേവിഡ് കേ എന്‍ജിനീയറിംഗില്‍ നിന്ന് വാഹനം പുറത്തിറങ്ങി.
എന്‍സോ ഫെരാരി തന്‍റെ കരിയര്‍ ആരംഭിക്കുന്നത് ഒരു ബൈക്ക റൈസറായിട്ടാണ്. പിന്നീട് സംരംഭകനായി മാറുകയായിരുന്നു. പൂര്‍ണമായും കൈകള്‍ കൊണ്ട് നിര്‍മിച്ചെടുത്തതാണ് ഈ ബൈക്ക്. 3000 മണിക്കൂര്‍ ഇതിനുമേല്‍ ചെലവഴിച്ചതായി നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
900 സിസിയുടെ എന്‍ജിനാണ് ഫെരാരി മോട്ടോര്‍ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ എന്‍ജിന്‍ പക്ഷെ ഫെരാരിയുടേതല്ല. 105 കുതിരകളുടെ ശക്തിയാണ് ബൈക്കിനുള്ളത്. കുറെക്കാലം ഒരു ബ്രിട്ടിഷ് കളക്ടറുടെ ഗാരേജിലായിരുന്നു ഈ ബൈക്ക്. ഇപ്പോള്‍ ലേലത്തില്‍ പിടിച്ചയാളുടെ വിവരങ്ങള്‍ വെളിപ്പെടുത്തപ്പെട്ടിട്ടില്ല.


Click it and Unblock the Notifications








