ഹോണ്ടയില്ലാത്ത ഹീറോ വണ്ടി ഉടന്‍!

Hero Impulse
ഹോണ്ടയുടെ സഹായമില്ലാതെ ഹീറോ വികസിപ്പിച്ചെടുത്ത ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നു. ഹോണ്ട എന്ന ജാപ്പാനികനുമായി തുടര്‍ന്നുവന്ന നീണ്ട കാലത്തെ ബാന്ധവം ഹീറോ അവസാനിപ്പിച്ചത് കഴിഞ്ഞ വര്‍ഷമാണ്.

2014 വരെ ഹോണ്ടയുടെ സാങ്കേതികത ഹീറോയ്ക്ക് ഉപയോഗിക്കാം എന്നാണ് കരാര്‍. ഇതിനകം തങ്ങളുടെ സ്വന്തം സാങ്കേതികതകള്‍ വികസിപ്പിച്ചെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ഹീറോ നടത്തിവരുന്നത്. ഇതിനായി സ്വന്തം സാങ്കേതിക ഗവേഷണ ശാലകള്‍ക്കുവേണ്ടി വന്‍ തോതില്‍ മുതല്‍മുടക്കിയിട്ടുണ്ട് കമ്പനി.

ലോകത്തെ മികച്ച സാങ്കേതിക സ്ഥാപനങ്ങളുമായി ഹീറോ പങ്കാളിത്ത കരാര്‍ ഒപ്പിട്ടിരുന്നു. ഇബിആര്‍, എവിഎല്‍ എന്നീ വിദേശ കമ്പനികളുമായാണ് എന്‍ജിന്‍ നിര്‍മാണത്തിലും മറ്റും ഹോണ്ട പങ്കാളിത്തമുറപ്പിച്ചിരിക്കുന്നത്.

അമേരിക്കയിലെ എറിക് ബുവെല്‍ റേസിംഗ് കമ്പനി പ്രീമിയം ബൈക്ക് നിര്‍മാണത്തില്‍ ഹീറോയെ സഹായിക്കും. 1000 സിസിക്കു മുകളിലുള്ള രണ്ട് കരുത്തന്‍ ബൈക്കുകളാണ് എറിക് ബുവെലിന്‍റെ പക്കല്‍ ഇപ്പോഴുള്ളത്. ഈ വാഹനങ്ങള്‍ സൂപ്പര്‍ബൈക്ക് നിരൂപകരില്‍ നിന്ന് 'കിടു' എന്ന പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്.

ഓസ്ട്രിയന്‍ കമ്പനിയായ എവിഎല്‍ എന്‍ജിന്‍ നിര്‍മാണത്തിലാണ് ഹീറോയെ സഹായിച്ചുവരുന്നത്.

ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ മാര്‍ക്കറ്റുകളില്‍ സാന്നിധ്യം കൂട്ടുക എന്ന ലക്ഷ്യം ഹീറോയ്ക്കുണ്ട്. പുതിയ സാങ്കേതികതകളുമായി വാഹനങ്ങള്‍ വരുന്നതോടെ വിപണിയില്‍ കിടിലന്‍ പ്രകടനം തുടര്‍ന്നും നടത്താന്‍ ഹീറോയ്ക്ക് കഴിയുമെന്നുതന്നെ പ്രീക്ഷിക്കുക.

More from DriveSpark

Article Published On: Monday, October 22, 2012, 11:20 [IST]
English summary
India's largest two wheeler manufacturer, Hero Moto Corp is all set to roll-out their first product without the assistance of Honda Technology by 2013-2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X