ഹീറോ ഇഗ്നൈറ്റര്‍ ലോഞ്ച് ചെയ്തു
ഹീറോ ഇഗ്നൈറ്റര്‍ മോട്ടോര്‍സൈക്കിള്‍ ലോഞ്ച് ചെയ്തു. 125 സിസിയുടെ ഈ ബൈക്കിന് വില 55,900 രൂപയാണ്. 2012 ദില്ലി ഓട്ടോ എക്സ്പോയിലെ ശ്രദ്ധാ കേന്ദ്രമായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവിന്‍റെ ഇഗ്നൈറ്റര്‍ മോഡല്‍.
രണ്ട് വേരിയന്‍റുകളിലാണ് ഇനഗ്നൈറ്റര്‍ വരുന്നത്. 57,900 രൂപയാണ് ഉയര്‍ന് പതിപ്പിന്‍റെ എക്സ്ഷോറൂം വില.

ഹീറോ മോട്ടോകോര്‍പിന്‍റെ മുന്‍ പങ്കാളിയായ ഹോണ്ടയുടെ സിബിഎഫ് സ്റ്റണ്ണര്‍ ബൈക്കിനെ അടിസ്ഥാന മോഡലായി എടുത്തുകൊണ്ടാണ് ഇഗ്നൈറ്റര്‍ വികസിപ്പിച്ചിരിക്കുന്നത്. എന്‍ജിന്‍, സാങ്കേതികത, ഡിസൈന്‍ എന്നിവ സമാനമാണ്. എന്‍ജിന്‍ അതേപടി സ്വീകരിക്കുകയല്ല ചെയ്തിരിക്കുന്നത്. ചെറിയ ട്യൂണിംഗ് മാറ്റം വരുത്തിയാണ് എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നത്.
ടോര്‍ക്ക് നിലയിലാണ് ട്യൂണിംഗ് വ്യതിയാനം വരുത്തിയിരിക്കുന്നത്. സ്റ്റണ്ണറില്‍ 6500 ആയിരുന്നു ചക്രവീര്യത്തിന്‍റെ ആര്‍പിഎം ലവലെങ്കില്‍ ഇഗ്നൈറ്ററില്‍ ഇത് 5000 ആണ്.
ഈ ട്യൂണിംഗ് ഇന്ധനക്ഷമത കൂട്ടിയതിനു പുറമെ പ്രകടനവും വര്‍ധിപ്പിച്ചിട്ടുണ്ട്. സ്റ്റണ്ണര്‍ ബൈക്കിനെക്കാള്‍ ഉയര്‍ന്ന വിലയാണ് ഇഗ്നൈറ്ററിന് നല്‍കിയിരിക്കുന്നത്.
125 സിസിയുടെ ഈ ബൈക്ക് 11 കുതിരകളുടെ ശേഷിയാണ് പകരുക, 8000 ആര്‍പിഎമ്മില്‍. ടോര്‍ക്ക് 5000 ആര്‍പിഎമ്മില്‍ 11 എന്‍എം. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്ലസാണ് ഘടിപ്പിച്ചിരിക്കുന്നത്. മുമ്പില്‍ ഹൈഡ്രോളിക് ടെലിസ്കോപിക് സസ്പെന്‍ഷനാണുള്ളത്. പിന്‍വശത്ത് സാധാരണ സസ്പെന്‍ഷന്‍ സംവിധാനവും.
ട്രാപ്സോഡിയല്‍ ഹെഡ്‍ലാമ്പ്, സ്പ്ലിറ്റ് സീറ്റ്, ഡ്യുവല്‍ ടോണ്‍ റിയര്‍വ്യൂ മിററുകള്‍, അഡ്ജസ്റ്റ് ചെയ്യാവുന്ന റിയര്‍ ഷോക് അബ്സോര്‍ബറുകള്‍ എന്നിങ്ങനെ നിരവധി സവിശേഷതകള്‍ ഇഗ്നൈറ്ററില്‍ അടക്കം ചെയ്തിരിക്കുന്നു. പേള്‍ വൈറ്റ്, സ്പോര്‍ട്സ് റെഡ്, വൈബ്രന്‍റ് ബ്ലൂ, പാന്തര്‍ ബ്ലാക് മെറ്റാലിക് എന്നീ നിറങ്ങളില്‍ ഈ ബൈക്ക് ലഭ്യമാണ്.
125 സിസി സെഗ്മെന്‍റില്‍ മത്സരം മുറുകുന്ന കാഴ്ചയാണ് ഈയിടെയായി കാണാന്‍ കഴിയുന്നത്. ഡിസ്കവര്‍ 125 എസ്ടിയുമായി ബജാജ് അടുത്തു തന്നെ വിപണിയിലെത്തും. ടിവിഎസ്സും ഈ വഴിക്കുള്ള പദ്ധതികള്‍ കരയ്ക്കടുപ്പിക്കാന്‍ തുടങ്ങുകയാണ്. ഇഗ്നൈറ്റര്‍ മൂന്ന് വര്‍ഷത്തെ (അഥവാ 40,000 കിമി ദുരം) വാറന്‍റിയും രണ്ട് വര്‍ഷക്കാലത്തിനുള്ള ആറ് ഫ്രീ സര്‍വീസുകളും ഓഫര്‍ ചെയ്തുകൊണ്ടാണ് ഇഗ്നൈറ്റര്‍ എത്തിയിരിക്കുന്നത്.


Click it and Unblock the Notifications








