ഹീറോ മൂന്നു മോഡല്‍ പിന്‍വലിക്കുന്നു

Hero Impulse
ഹീറോ മോട്ടോകോര്‍പ് തങ്ങളുടെ മൂന്ന് മോഡലുകളുടെ ഉല്‍പാദനം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇംപള്‍സ്, ഇഗ്നൈറ്റര്‍ എന്നീ മോട്ടോര്‍സൈക്കിള്‍ മോഡലുകളും മെസ്ട്രോ സ്കൂട്ടര്‍ മോഡലുമാണ് വിപണിയില്‍ നിന്ന് പിന്‍വലിയുക. എന്നാല്‍ ഇത് സംഭവിക്കുക നിലവില്‍ ഹോണ്ടയുമായുള്ള സാങ്കേതിക സഹകരണം അവസാനിക്കുന്ന മുറയ്ക്കായിരിക്കുമെന്ന് മോട്ടോകോര്‍പ് എംഡി പവന്‍ മുഞ്ജല്‍സ് അറിയിച്ചു.

സ്വന്തമായി ഗവേഷണ-വികസന സംവിധാനം രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തില്‍ മുഴുകിയിരിക്കുകയാണ് കമ്പനിയിപ്പോള്‍. ഒരു യൂറോപ്യന്‍ ഡിസൈന്‍-സാങ്കേതികജ്ഞാന ദാതാവുമായി കരാറൊപ്പിട്ടിട്ടുണ്ട് ഹീറോ മോട്ടോകോര്‍പ് ഇതിനായി.

നിലവിലുള്ള സാങ്കേതിക പങ്കാളിയുമായി ചേര്‍ന്ന് വികസിപ്പിച്ചെടുക്കുന്ന വാഹനങ്ങള്‍ പകരം വെച്ച് പതുക്കെ തങ്ങള്‍ പേറുന്ന ഹോണ്ടയുടെ ഭാണ്ഡം ഇറക്കിവെക്കുവാനാണ് പദ്ധതി.

ജയ്പൂരില്‍ ഒരു ആര്‍ ആന്‍ഡ് ‍ഡി സ്ഥാപിക്കുവാനുള്ള പരിപാടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി 400 കോടി രൂപയാണ് കമ്പനി നിക്ഷേപിച്ചിരിക്കുന്നത്.

അതേസമയം ആരാണ് ഹീറോയുടെ യൂറോപ്യന്‍ പാര്‍ട്ണര്‍ എന്നത് സംബന്ധിച്ച് യാതൊരു ഐഡിയയുമില്ല. ഇത് സംബന്ധിച്ച് എന്തെങ്കിലും സൂചന നല്‍കാന്‍ മു‍ഞ്ജല്‍സ് താല്‍പര്യം കാണിച്ചില്ല. ഹോണ്ടയുടമായുള്ള ഇടപാട് അവസാനിക്കുന്നതുവരെ ഇത് പുറത്ത് പറയേണ്ട എന്ന നിലപാടിലാണ് അദ്ദേഹം. 2014ലാണ് ഹോണ്ടയുമായുള്ള കരാര്‍ അവസാനിക്കുക.

വന്‍ പദ്ധതികളുമായാണ് ഹീറോ മുമ്പോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്. അമേരിക്കന്‍ സൂപ്പര്‍ബൈക്ക് നിര്‍മാതാവായ എറിക് ബുവല്‍ റേസിംഗുമായി പങ്കാളിത്തക്കരാര്‍ പ്രഖ്യാപിച്ചിട്ടുണ്ട് ഹീറോ. ആസ്ത്രേലിയന്‍ എന്‍ജിന്‍ നിര്‍മാതാവായ എവിഎലുമായി ഇടപാട് ഒപ്പുവെച്ചിട്ടുമുണ്ട് കമ്പനി.

More from DriveSpark

Article Published On: Friday, September 7, 2012, 17:01 [IST]
English summary
Hero MotoCorp is reportedly going to phase out two motorcycle models and a scooter model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X