ഹോണ്ട ഡ്രീം യുഗ ലോഞ്ച് ചെയ്തു

ഹോണ്ട ഡ്രീം യുഗ ബൈക്ക് വിപണിയില്‍ ലോഞ്ച് ചെയ്തു. മുംബൈയില്‍ 48,028 രൂപ (എക്സ്ഷോറൂം)വിലനിലവാരത്തിലാണ് വാഹനം എത്തിയിരിക്കുന്നത്. മോട്ടോര്‍സൈക്കിള്‍ വോള്യം വിപണിയിലേക്കുള്ള ഹോണ്ടയുടെ പ്രവേശമാണ് ഡ്രീം യുഗയിലൂടെ നടന്നിരിക്കുന്നത്.

വിലയിടലിന്‍റെ കാര്യത്തില്‍ ഹോണ്ട ഒരു പുതിയ നയം തീര്‍ത്തത് ശ്രദ്ധേയമാണ്. സാധാരണഗതിയില്‍ എതിരാളികളെക്കാള്‍ ഒരല്‍പം വിലകൂട്ടിയാണ് ഹോണ്ട ബൈക്കുകള്‍ വിപണിയിലെത്താറുള്ളത്. ഇത്തവണ കാര്യം നേരെ തിരിച്ചാണ് സംഭവിച്ചത്.

Honda Dream Yuga

വോള്യം വിപണിയില്‍ വില്‍പന കൂട്ടാനുള്ള താല്‍പര്യം ഹോണ്ട നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഡ്രീം യുഗ പ്രസ്തുത നീക്കത്തിന്‍റെ തുടക്കമാണെന്ന് ഹോണ്ട അറിയിച്ചു. അഞ്ച് വേരിയന്‍റുകളിലായിട്ടാണ് ഡ്രീം യുഗ വരുന്നത്. 72 കിമിയാണ് ഈ വാഹനത്തിന്‍റെ മൈലേജെന്ന് ഹോണ്ട അവകാശപ്പെടുന്നു.

110 സിസിയുടെ എന്‍ജിനാണ് ഡ്രീംയുഗയില്‍ ഘടിപ്പിച്ചിരിക്കുന്നത്. 8.5 കുതിരകളുടെ ശേഷിയാണ് ഈ എന്‍ജിനുള്ളത്. 8.9 എന്‍എം ടോര്‍ക്കും ഇത് പ്രദാനം ചെയ്യുന്നു.

ഹോണ്ട ഡ്രീം യുഗ ബേസ് വേരിയന്‍റ് - Rs. 48,028
ഹോണ്ട ഡ്രീം യുഗ മിഡ് ലേവല്‍ - Rs. 49,592
ഹോണ്ട ഡ്രീം യുഗ ടോപ് എന്‍ഡ് - Rs. 51,678

ഹീറോയില്‍ നിന്നുള്ള വേര്‍പിരിയലിന് ശേഷമാണ് വോള്യം വിപണിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഹോണ്ട തീരുമാനമെടുത്തത്. മുന്‍ പങ്കാളി, ഹീറോ മോട്ടോകോര്‍പിനെത്തന്നെയാണ് ഹോണ്ട ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തം.

More from DriveSpark

Article Published On: Thursday, June 21, 2012, 11:12 [IST]
English summary
Honda has launched its latest commuter motorcycle Dream Yuga in Mumbai. The new Honda bike has a price tag of Rs.48,028 (ex-showroom Mumbai).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X