ഹ്യോസംഗ് ജിടി250ആര്‍ ലോഞ്ച് ചെയ്തു
വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹ്യോസംഗ് ജിടി250ആര്‍ ലോഞ്ച് ചെയ്തു. 2.75 ലക്ഷം രൂപയാണ് ദില്ലി എക്സ്ഷോറൂം വില.
കാവസാക്കി നിഞ്ജ 250ആര്‍, ഹോണ്ട സിബിആര്‍250ആര്‍ എന്നീ വാഹനങ്ങളാണ് 250 സിസി സെഗ്മെന്‍രില്‍ ഇന്നുള്ളത്. വന്‍ വില്‍പനാശൃംഖലകളുടെ സഹായമില്ലെങ്കിലും മികവുള്ള വാഹനങ്ങളുടെ നിര്‍മാതാവെന്ന നിലയില്‍ ഹ്യോസംഗ് വിപണിയില്‍ ബഹുമാനിക്കപ്പെടുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെ സൂപ്പര്‍ബൈക്ക് സെഗ്മെന്‍റില്‍ കാവസാക്കിക്കും ഹോണ്ടയ്ക്കും ഒപ്പം നിന്ന് പൊരുതാന്‍ ഹ്യോസംഗിന് സാധിക്കുന്നുമുണ്ട്.

ജിടിആറിന്‍റെ വിലനിലവാരം വെച്ച് കണക്കൂകൂട്ടിയാല്‍ കാവസാക്കി നിഞ്ജയുമായി നേരിട്ടുള്ള പോരാട്ടത്തിനാണ് ഹ്യോസംഗ് നിരത്തിലിറങ്ങിയിരിക്കുന്നതെന്ന് കാണാം.
28 കുതിരകളുടെ ശേഷിയാണ് ഹ്യോസംഗിന്‍റെ എന്‍ജിനിനുള്ളത്. 23 എന്‍എം ചക്രവീര്യവും ഈ വി-ട്വിന്‍ ഫോര്‍ സ്ട്രോക് എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നു. കാവസാക്കി നിഞ്ജയുടെ ആധുനിക ലിക്യുഡ് കൂള്‍ഡ് എന്‍ജിനുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പം താഴ്ന്ന പടിയിലാണ് ഹ്യോസംഗ് ജിടി എന്നു പറയാം. ഹ്യോസംഗ് എന്‍ജിന്‍ എയര്‍ കൂള്‍ഡ് ആണ്. തലമുറ വ്യത്യാസം തന്നെയായി പരിഗണിക്കാവുന്ന ഈ പ്രത്യേകത നിഞ്ജയ്ക്ക് വിപണിയില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്.
ജിടി250ആറിന് 5 സ്പീഡ് ഗിയര്‍ബോക്സാണുള്ളത്. 188 കിഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്. രാജ്യത്തെ 18 ഹ്യോസംഗ് ഗാര്‍വര്‍ ഔട്‍ലെറ്റുകള്‍ വഴി വാഹനം സ്വന്തമാക്കാം.


Click it and Unblock the Notifications








