ഹ്യോസംങ് ജിവി 650 ക്രൂയിസര്‍ വരുന്നു
ഹ്യോസംങ് പുതിയ ഇന്ത്യന്‍ പങ്കാളിയായ ഡിഎസ്കെയുമായി ചേര്‍ന്ന് ചില പദ്ധതികള്‍ ഒരുക്കുന്നു. ഗാര്‍വറുമായി പിരിഞ്ഞതിനു ശേഷം കൂടുതല്‍ ശക്തമായ നീക്കങ്ങള്‍ക്ക് ഹ്യോസംങ് തയ്യാറെടുക്കുകയാണ്. വിപണിയിലെത്താന്‍ തയ്യാറായിട്ടുള്ള ജിടി250 ആര്‍ സ്പോര്‍ട്സ് ബൈക്ക് ഡിഎസ്കെ ഹ്യോസംഗ് ഈയിടെ അവതരിപ്പിച്ചിരുന്നു.
കൂടുതല്‍ ശേഷിയുള്ള ഒരു ബൈക്കാണ് ഇനി ഹ്യോസങ്ങിന്‍റേതായി വരാനിരിക്കുന്നത്. ജിവി 650 ക്രൂയിസറാണ്. 79 കുതിരകളുടെ ശക്തിയും 68 എന്‍എം ചക്രവീര്യവുമുള്ളതാണ് ജിവി 650യുടെ എന്‍ജിന്‍. 6 സ്പീഡ് ട്രാന്‍സ്മിഷനാണ് എന്‍ജിനിനുള്ളത്.

ഹര്‍ലി ഡേവിസന്‍ ബൈക്കുകളില്‍ കാണാറുള്ള ബെല്‍റ്റ് ഡ്രൈവാണ് ഈ ബൈക്കിനുള്ളത്. സാദാരണ ഉപയോഗിക്കാറുള്ള ചെയിനുകളെക്കാള്‍ കൂടുതല്‍ കാര്യക്ഷമവും കൂടുതല്‍ കാലം നിലനില്‍ക്കുന്നവയുമാണ് ബെല്‍റ്റ് ഡ്രൈവ്. കരുത്തന്മാരായ ക്രൂയിസര്‍ ബൈക്കുകളില്‍ ബെല്‍റ്റ് ഡ്രൈവുകള്‍ സാധാരണമാണ്.
നീണ്ട യാത്രകള്‍ക്കുവേണ്ടി പ്രത്യേകമായി നിര്‍മിച്ചവയാണ് ഈ വാഹനമെന്ന് ഹ്യോസംങ് വ്യക്തമാക്കുന്നു. മുന്‍ വീലില്‍ ട്വിന്‍ ബ്രേക്കുകളാണുള്ളത്. പിന്‍ വീലില്‍ 230 എംഎം ഡിസ്കും ഘടിപ്പിച്ചിരിക്കുന്നു. നിലവില്‍ എസ്‍ടി7 ക്രൂയിസര്‍ ബൈക്കാണ് ഹ്യോസംങ് വിറ്റഴിക്കുന്നത്. ട്രയംഫ്, ഹര്‍ലി ഡേവിസണ്‍ തുടങ്ങിയ വമ്പന്‍മാരുമായി ഏറ്റുമുട്ടാന്‍ എന്തുകൊണ്ടും ശേഷിയുള്ള ഹ്യോസംങ് ബൈക്കുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ആരാധകര്‍ ഏറെയാണ്.


Click it and Unblock the Notifications








