നിഞ്ജ 300ആര്‍, 400ആര്‍ വരുന്നൂ

Kawasaki Ninja
കാവസാക്കി നിഞ്ജ 300ആര്‍, നിഞ്ജ 400ആര്‍ എന്നീ വാഹനങ്ങള്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നതായി വാര്‍ത്ത. ഈ വാഹനങ്ങളുടെ 2013 മോഡലുകളാണ് ഇന്ത്യയില്‍ എത്തുക. നിഞ്ജ 250ആറിന്‍റെ പുതിയ പതിപ്പ് ഈയിടെയാണ് വിപണിയില്‍ ലോഞ്ച് ചെയ്തത്.

രണ്ട് വാഹനങ്ങള്‍ക്കും ടൂ സിലിണ്ടര്‍ എന്‍ജിനുകളാണുള്ളത്. 299 സിസി, 399 സിസി എന്‍ജിനുകള്‍ ഇവ പേറും. 2013 ആദ്യത്തില്‍ തന്നെ വാഹനങ്ങള്‍ വിപണിയിലെത്തിച്ചേരും.

300ആറിന് 11000 ആര്‍പിഎമ്മില്‍ 39 കുതിരകളുടെ ശേഷിയാണുള്ളത്. 400ആറ്‍ ബൈക്ക് 9,500 ആര്‍പിഎമ്മില്‍ 43 കുതിരകളുടെ ശേഷി പ്രകടിപ്പിക്കും.

പെര്‍ഫോമന്‍സ് ബൈക്കുകളുടെ വിപണിയില്‍ കടുത്ത മത്സരം തുടങ്ങിക്കഴിഞ്ഞു. കാവസാക്കി, ഹോണ്ട, ഹ്യോസംങ് എന്നീ കമ്പനികളാണ് പ്രധാനമായും ഈ വിപണിയെ ലാക്കാക്കി വാഹനങ്ങള്‍ ഇറക്കുന്നത്. കാവസാക്കിയുടെ വിപണി നിലപാട് താരതമ്യന അഗ്രസീവാണെന്ന് കാണാം. ഹ്യോസംങ് ഉല്‍പന്നഗുണനിലവാരം കൊണ്ട് ഹോണ്ടയെയും കാവസാക്കിയെയും വെല്ലാനുള്ള കഴിവ് പ്രകടിപ്പിക്കുന്നുണ്ട്.

പെര്‍ഫോമന്‍സ് വിഭാഗത്തില്‍ ഇന്ത്യന്‍ കമ്പനിയായ ബജാജ് താല്‍പര്യം പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. കെടിഎമ്മില്‍ നിന്ന് 200 സിസിയുടെ എന്‍ജിന്‍ കടം കൊണ്ട് പുതിയ പള്‍സര്‍ എത്തിച്ചത് ഒരു തുടക്കമായി കാണാവുന്നതാണ്. വരുനാളുകളില്‍ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ ഈ മേഖലയിലേക്ക് വന്നെത്തിയേക്കാം.

More from DriveSpark

Article Published On: Wednesday, August 29, 2012, 12:47 [IST]
English summary
Kawasaki is planning to launch Ninja 300R & Ninja 400R sports bikes in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X