കെടിഎമ്മിന് പുതിയ നിറക്കൂട്ട്

നിലവില്‍ കറുപ്പും ഓറഞ്ചും ഇടകലര്‍ന്ന നിറക്കൂട്ടില്‍ മാത്രമാണ് കെടിഎം ഡ്യൂക്ക് ലഭ്യമാകുന്നത്. ഇത് വാഹനത്തിന്‍റെ ആരാധകരെ ഒട്ടൊന്ന് വിഷമിപ്പിക്കുന്നുണ്ട്. ആരാധകര്‍ കൂടുതല്‍ നിറച്ചേരുവകള്‍ ആവശ്യമാണെന്ന് കെടിഎമ്മിനെ സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സൈറ്റുകള്‍ വഴിയും മറ്റും തെര്യപ്പെടുത്തിയിരുന്നു.
നിലവില്‍ കെടിഎം നിലപാടെടുത്തിരിക്കുന്ന സെഗ്മെന്‍റില്‍ കാര്യമായ മത്സരമൊന്നുമില്ല. നേക്കഡ് സ്പോര്‍ട്സ് ബൈക്കുകളുടെ വിപണി ഇനിയും വളര്‍ന്ന് വരാനിരിക്കുന്നതേയുള്ളൂ.
കെടിഎം എന്‍ജിന്‍ ഘടിപ്പിച്ച് പള്‍സര്‍ 200 എന്‍എസ് വിപണിയിലുണ്ടെങ്കിലും കെടിഎമ്മിനോട് നേരിട്ട് അതിനൊന്നും ചെയ്യാനില്ല.
കറുപ്പും വെളുപ്പും നിറക്കൂട്ടുകളില്‍ കൂടി കെടിഎം ഡ്യൂക്ക് ഇനി ലഭ്യമാകും. ഈ ബൈക്കിന്‍റെ ബുക്കിംഗ് ഇതിനകം തുടങ്ങിയെന്നാണ് അറിയുന്നത്. രാജ്യത്തെ വിവിധ ബജാജ് പ്രോ ബൈക്കിംഗ് ഷോറൂമുകളില്‍ ഈ വാഹനത്തെ ബുക്ക് ചെയ്യാം.
സിംഗിള്‍ സിണ്ടര്‍ 4 സ്ട്രോക് ലിക്യുഡ് കൂള്‍ഡ് എന്‍ജിനാണ് ഡ്യൂക്കിന്‍റേത്. 200 സിസിയാണ് ഡിസ്പ്ലേസ്മെന്‍റ്. 25.4 കുതിരകളുടെ ശേഷിയാണ് ഈ എന്‍ജിനുള്ളത്. 6 സ്പീഡ് ട്രാന്‍സ്മിഷന്‍.


Click it and Unblock the Notifications








