മഴയും കാക്കതൂറലും തടയാന്‍ കെടിഎം കവര്‍

'ഇതൊക്കെ അത്ര വലിയ പ്രശ്നമാണോ?' എന്ന് അത്ഭുതപ്പെടുന്നവരുണ്ടാകാം. നിങ്ങളുടെ വണ്ടിയില്‍ കാക്ക തൂറിയാലേ നിങ്ങള്‍ക്കതിന്‍റെ പ്രതിസന്ധി മനസ്സിലാവൂ എന്ന് മാത്രമേ അവരോട് പറയാനുള്ളു. പറഞ്ഞുവന്ന വിഷയം മറ്റൊന്നാണ്. കെടിഎം തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരു പ്രൊട്ടക്ടിവ് ഔട്‍ഡോര്‍ ഉറ പുറത്തിറക്കിയിരിക്കുന്നു. മഴ നനഞ്ഞ് വാഹനങ്ങള്‍ തുരുമ്പുപിടിച്ചും മറ്റും നാശമാകുന്നത് തടയാം എന്ന നിഷ്ടകളങ്കമായ ഉദ്ദേശ്യം കൂടി ഈ ഉദ്യമത്തിന് പിന്നിലുണ്ട്.
ഓറഞ്ച് നിറമാണ് ഈ കവറിന്. മഴക്കാലത്തിന് മാത്രമല്ല, എല്ലാ സീസണിനും ഈ കവര്‍ യോജിക്കും എന്ന് കെടിഎം പറയുന്നു. ഒരുതരി പൊടി പോലും അകത്തുകടക്കാതെ സംരക്ഷിക്കാന്‍ മാത്രം സന്നാഹപ്പെട്ടതാണ് ഈ കവര്‍. പ്രത്യേക അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് കവറിന്‍റെ നിര്‍മാണമെന്നും കെടിഎം വ്യക്തമാക്കുന്നു.
കവര്‍ നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്ന അസംസ്കൃത വസ്തുവിന്‍റെ മേന്മയാല്‍, കവറിനകത്ത് വെള്ളം വിയര്‍പ്പുകണങ്ങളായി രൂപപ്പെടുകയില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഈ പ്രശ്നം മിക്ക കവറുടമകളും മഴക്കാലത്ത് അഭിമുഖീകരിക്കാറുള്ളതാണ്.
ഈ പ്രൊട്ടക്ടീവ് കവറിന് വില 720 രൂപയാണ്. ഇത് അവതരണവിലയാണെന്ന് കെടിഎം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മഴ മൂക്കുന്നതിനനുസരിച്ച് വില കൂടും എന്ന് സാരം.


Click it and Unblock the Notifications








