കെടിഎമ്മിന്‍റെ കൂടുതല്‍ ബൈക്കുകള്‍ വരുന്നു

പള്‍സര്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന ചഖന്‍ പ്ലാന്‍റില്‍ തന്നെയാണ് ഡ്യൂക്ക് നിര്‍മിക്കുന്നത്. എന്‍ജിന്‍ ഓസ്ട്രിയയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. (ഡ്യൂക്കിന്‍റെ 200 കുതിരശേഷിയുള്ള അതേ എന്‍ജിന്‍ തന്നെയാണ് പുതിയ പള്‍സറില്‍ ചെറിയ ട്യൂണിംഗ് വ്യതിയാനങ്ങളിലൂടെ ഇടംപിടിച്ചിരിക്കുന്നത്).
യൂറോപ്പിലും അമേരിക്കയില്‍ കാര്യമായ വേരുറപ്പ് നേടിക്കഴിഞ്ഞിട്ടുള്ള കെടിഎമ്മിന്‍റെ സൂപ്പര്‍ബൈക്കുകളുടെ വരവിനായി ഇന്ത്യന്‍ വാഹനപ്രേമികള്‍ കാത്തിരിപ്പിലാണ്. ഡ്യൂക്ക് 125 സിസി ബൈക്ക് ചക്കന്‍ പ്ലാന്‍റില്‍ നിര്‍മിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ വിപണിയില്‍ അത് വിറ്റഴിക്കുന്നില്ല. സൂപ്പര്‍ബൈക്ക് വിപണിയില്‍ മാത്രം കണ്ണുവെച്ചുള്ള മുന്നേറ്റത്തിനാണ് കെടിഎം ആഗ്രഹിക്കുന്നത്. ബജാജ് അടക്കമുള്ള കമ്പനികള്‍ ഭരിക്കുന്ന കുറഞ്ഞ സിസി ബൈക്കുകളുടെ സെഗ്മെന്‍റില്‍ അനാവശ്യമായ ഒരു മത്സരത്തിന് നില്‍ക്കാന്‍ കമ്പനി താല്‍പര്യപ്പെടുന്നില്ല.
പക്വതയാര്‍ജിച്ച വിപണികളില്‍ മാത്രമാണ് ഇതുവരെ കെടിഎം ശ്രദ്ധ വെച്ചിരുന്നത്. വളര്‍ന്നുവരുന്ന വിപണികളിലേക്കുള്ള ഓട്ടോകമ്പനികളുടെ നീക്കങ്ങളുടെ ഭാഗമായിട്ടാണ് കെടിഎമ്മിന്‍റെ നീക്കങ്ങളെയും കാണേണ്ടത്. കൂടാതെ പ്രാദേശികമായി വളര്‍ന്നുവന്ന കമ്പനികളുടെ കൂടുതല്‍ മികച്ച സാങ്കേതിക അറിവ് സ്വന്തമാക്കാനുള്ള പരക്കം പാച്ചിലിന്‍റെ ഭാഗം കൂടിയാണിത്.


Click it and Unblock the Notifications








