കിടിലന്‍ 1290 സൂപ്പര്‍ ഡ്യൂക്ക് ഡിസൈന്‍
കെടിഎം 1290 സൂപ്പര്‍ ഡ്യൂക്ക് ആര്‍ നേക്കഡ് സൂപ്പര്‍ബൈക്കിന്‍റെ പ്രോട്ടോടൈപ്പ് അവതരിച്ചു. ട്രെല്ലിസ് ഫ്രെയിമില്‍ നിര്‍മിച്ച ഈ നേക്കഡ് ബൈക്ക് പൂര്‍ണമായും ഇലക്ട്രികമാകുന്നു. ഓട്ടുന്നവനെ പലമാതിരിയില്‍ സഹായിക്കുന്ന നിരവധിയായ ഇലക്ട്രോണിക സന്നാഹങ്ങള്‍ ബൈക്കിനുണ്ട്.
അടുത്ത 12 മാസത്തിനുള്ള ബൈക്ക് ഉല്‍പാദനത്തിന് തയ്യാറാകുമെന്നാണ് അറിയുന്നത്.
കെടിഎം ആര്‍സി8 ആര്‍ ബൈക്കില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിന്‍ ഈ ബൈക്കിലും ഉപയോഗിച്ചിരിക്കുന്നു. നിലവില്‍ ഈ എന്‍ജിന്‍ 173 കുതിരകളെ കെട്ടഴിച്ചുവിടുന്നു. 120 എന്‍ എം ആണ് ചക്രവീര്യത്തിന്‍റെ നില. പുതിയ വാഹനത്തിനായി ട്യൂണിംഗില്‍ വരുത്തിയ മാറ്റങ്ങള്‍ വഴി കുതിരശക്തി 180നും 200നും ഇടയിലെങ്ങാണ്ടോ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് കേള്‍ക്കുന്നു.
വാഹനത്തിന്‍റെ ഭാരക്കുറവ് ഒരു പ്രധാന സംഗതിയാണ്. ഫുള്‍ടാങ്കോടു കൂടി 200 കിലോഗ്രാം മാത്രമാണ് ബൈക്കിന്‍റെ ഭാരം. കാര്‍ബണ്‍ ഫൈബര്‍ കൊണ്ടുള്ള ഫ്രെയിം നിര്‍മിതിക്ക് സ്തുതി.
പ്രശസ്ത ഡിസൈനര്‍ ജെറാള്‍ഡ് കിസ്കയാണ് ഈ കിടിലന്‍ ബൈക്കിന്‍റെ സ്രഷ്ടാവ്. കിസ്ക ഒരു റാസ്കലാണ്. ലവന്‍റെ കിടിലന്‍ പണികള്‍ എന്തെല്ലാമെന്ന് കാണുവാന്‍ താഴെ നോക്കുക.







Click it and Unblock the Notifications








