കാറ്റ് നിറച്ചാല്‍ 100 കിമി പോകാം!
ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ആഗോളതലത്തില്‍ വില കയറിക്കയറി വരുന്നത് മുന്നില്‍ക്കണ്ട് മറ്റ് ഇന്ധനങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ലോകത്തെമ്പാടും നടക്കുന്നുണ്ട്. വൈദ്യുതിയാണ് ഇപ്പോള്‍ പ്രായോഗികമായി ഉപയോഗിക്കപ്പെടുന്ന ബദല്‍ ഊര്‍ജ്ജം. എന്നാല്‍ വൈദ്യുതിക്ക് നിരവധി പരിമിതികളുണ്ട്. പരിമിതികള്‍ കുറഞ്ഞ കാര്യക്ഷമമായ ഇന്ധനത്തിനു വേണ്ടിയുള്ള പരീക്ഷണനിരീക്ഷണങ്ങള്‍ വെള്ളത്തിലും വായുവിലും വരെ തപ്പിത്തടഞ്ഞുകൊണ്ടിരിക്കുന്നു.
ആസ്ത്രേലിയയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത ഒരു ഡര്‍ട്ട് ബൈക്ക് ആഗോളശ്രദ്ധ നേടുകയാണ്. കംപ്രസ്സ്ഡ് എയര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ബൈക്കിന്‍റെ ടാങ്കില്‍ കാറ്റ് പൂര്‍ണമായി നിറച്ചാല്‍ വാഹനത്തിന് 100 കിലോമീറ്റര്‍ വരെ പോകാനൊക്കും. പരമാവധി വേഗം മണിക്കൂറില്‍ 140 കിലോമീറ്ററാണ്.

ഒ2 പര്‍സ്യൂട്ട് എന്നാണ് ബൈക്കിന് പേര്. നേരത്തെ ഇന്ത്യന്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ഇത്തരമൊരു ബൈക്ക് വികസിപ്പിച്ചെടുത്തിരുന്നു. എന്നാല്‍ ഇന്ധനടാങ്ക് ബൈക്കിന് പുറത്തായിരുന്നു അതിന്. എന്‍ജിന്‍ പ്രവര്‍ത്തിക്കുമെങ്കിലും വാഹനം മുമ്പോട്ടുപോകണമെങ്കില്‍ ആരെങ്കിലും ടാങ്ക് കൈയിലെടുത്ത് പിന്നാലെ പായണം.
യമഹ ഡബ്ല്യൂആര്‍250ആര്‍ ബൈക്കിന്‍റെ പ്ലാറ്റ്ഫോമിലാണ് വാഹനം നിര്‍മിച്ചെടുത്തിരിക്കുന്നത്. സ്ക്യൂബാ ഡൈവറുകളില്‍ ഉപയോഗിക്കുന്ന കംപ്രസ്ഡ് എയര്‍ ടാങ്ക് ഈ വാഹനത്തില്‍ ഫിറ്റ് ചെയ്യുകയായിരുന്നു.
ഒരു മികച്ച ബദല്‍ എന്ന നിലയിലാണ് വിദ്യാര്‍ത്ഥികള്‍ വാഹനത്തെ അവതരിപ്പിക്കുന്നത്. ടാങ്ക് ഘടിപ്പിക്കുന്നതായിരുന്നു ഇതുവരെ പറയപ്പെട്ടിരുന്ന വലിയ പ്രതിസന്ധി. ഇതും സാധ്യമാണെന്ന് വരികയാണിപ്പോള്‍.


Click it and Unblock the Notifications








