ടൂ വീലറുകള്‍ക്ക് സ്റ്റാര്‍ട്/സ്റ്റോപ് ബട്ടണ്‍!

കോംപണന്‍റ് നിര്‍മാണരംഗത്തെ അതികായനായ എസ്‍കെഎഫ് ഒരു പുതിയ സാങ്കേതികതയുമായി രംഗത്ത് വന്നിരിക്കുകയാണ്. ടൂ വീലറുകളില്‍ സ്റ്റാര്‍ട് ആന്‍ഡ് സ്റ്റോപ് സംവിധാനം ഘടിപ്പിക്കുക എന്നതാണിത്. ഇന്ധനക്ഷമത കൂട്ടുവാന്‍ എറെ സഹായിക്കുന്ന ഈ സങ്കേതം നിലവില്‍ കാറുകളില്‍ സാധാരണമാണ്.
ഇന്ധനക്ഷമത കൂട്ടുന്നത് കൂടാതെ കരിമ്പുക പുറന്തള്ളല്‍ വളരെയധികം കുറയ്ക്കാനും ഈ സാങ്കേതികത സഹായിക്കും.
ഇന്ധനക്ഷമത ആറ് മുതല്‍ പത്ത് ശതമാനം വരെ കൂട്ടാന്‍ ഈ സംവിധാനത്തിന് കഴിയും. ഏത് വാഹനങ്ങളിലും, എന്‍ജി ശേഷി എത്രയായാലും, ഇത് ഘടിപ്പിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
അനാവശ്യമായി ട്രാഫിക്കുകളിലും മറ്റും ഏറെ നേരം എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നത് തടയാന്‍ ഈ സംവിധാനം ഉപകരിക്കും. ഒരു നിശ്ചിത സമയത്തിലധികം എന്‍ജിന്‍ ആവശ്യമില്ലാതെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ എന്‍ജിന്‍ തനിയെ ഓഫാകുന്ന രീതിയിലാണ് ഇതിന്‍റെ നിര്‍മാണം.
ബജാജ് പള്‍സര്‍, ടിവിഎസ് അപാഷെ, ഹീറോ കരിഷ്മ എന്നീ വാഹനങ്ങളില്‍ സ്റ്റാര്‍ട്‍ഗോ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം പരീക്ഷണാര്‍ത്ഥം ഘടിപ്പിച്ചു നോക്കിയിട്ടുണ്ട്. ഈ സംവിധാനവുമായി അടുത്ത വര്‍ഷത്തില്‍ തന്നെ ഒരു വാഹനം നിരത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








