സുസുക്കി ജിഎസ്എക്സാര്‍ പിന്നിട്ട വഴികള്‍...

ഒരു മോട്ടോ‍ര്‍സൈക്കിള്‍ പ്രണയി തീര്‍ച്ചയായും പരിചയപ്പെട്ടിരിക്കേണ്ട ഒരു പേരാണ് സുസുക്കി ജിഎസ്എക്സ് - ആര്‍ സീരീസ്. 70കളില്‍ ജപ്പാനില്‍ ശക്തി പ്രാപിച്ച മോട്ടോര്‍സൈക്കിള്‍ വ്യവസായത്തിന്‍റെ വളര്‍ച്ചയുടെ വഴികളില്‍ അടയാളപ്പെട്ടു കിടക്കുന്ന പേരാണ് ജിഎസ്എക്സ്-ആറിന്‍റേത്. യമഹ, ഹോണ്ട എന്നീ കമ്പനികളുടെ കരുത്തരായ യന്ത്രങ്ങളുയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് കൃത്യതയുള്ള മറുപടികളായിരുന്നു സുസുക്കിയുടെ ജിഎസ്എക്സ്-ആറിന്‍റേത്. 85ലാണ് ഈ സീരീസ് ഉല്‍പാദനം തുടങ്ങിയത്. ഇപ്പോള്‍ ഈ ബൈക്കിന്‍റെ ഉല്‍പാദനം പത്ത് ലക്ഷം കടന്നിരിക്കുന്നു.

നാഴികക്കല്ല് എന്ന വിശേഷണം തികഞ്ഞു ചേരുന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങളിലൊന്നാണിതെന്ന് പറയാം. ഈ സന്ദര്‍ഭത്തെ എക്കാലത്തും ഓര്‍മിക്കുന്നതിനായി സുസുക്കി സിഎക്സ്എക്സ്-ആറിന് ഒരു പുതിയ പതിപ്പ് വിപണിയിലെത്തിക്കുന്നു. 2013 മില്യണ്‍ത് എഡിഷന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വാഹനം 1000 സിസിയുടെ എന്‍ജിനും പേറി നിരത്തിലെത്തും. സിഎസ്എക്സ് - ആര്‍ 1000 എന്നാണ് പേര്.

350 സിസി മുതല്‍ 1500 സിസി വരെ നീളുന്ന വലിയൊരു മോഡല്‍ നിരയാണ് ഈ ബൈക്കിനുള്ളത്. കാലാകാലങ്ങളില്‍ പുറത്തിറങ്ങിയ ജിഎസ്എക്സ്-ആര്‍ മോഡലുകള്‍ ബൈക്ക് പ്രണയികളെ അതികാല്‍പനികരാക്കുന്നു.

ജിഎസ്എക്സ്ആര്‍ 750 ആദ്യമായി പുറത്തിറങ്ങുന്നത് 1985ല്‍. അവിടുന്നിങ്ങോട്ട് നിരത്തിലിറങ്ങിയ മോഡലുകളില്‍ പ്രധാനപ്പെട്ടവയുടെ ചിത്രങ്ങളിലൂടെ ഒരു സഞ്ചാരം.

സുസുക്കി ജിഎസ്എക്സാര്‍ പിന്നിട്ട വഴികള്‍..
സുസുക്കി ജിഎസ്എക്സാര്‍ പിന്നിട്ട വഴികള്‍..
സുസുക്കി ജിഎസ്എക്സാര്‍ പിന്നിട്ട വഴികള്‍..
സുസുക്കി ജിഎസ്എക്സാര്‍ പിന്നിട്ട വഴികള്‍..
സുസുക്കി ജിഎസ്എക്സാര്‍ പിന്നിട്ട വഴികള്‍..
സുസുക്കി ജിഎസ്എക്സാര്‍ പിന്നിട്ട വഴികള്‍..
സുസുക്കി ജിഎസ്എക്സാര്‍ പിന്നിട്ട വഴികള്‍..
സുസുക്കി ജിഎസ്എക്സാര്‍ പിന്നിട്ട വഴികള്‍..

പത്ത് ലക്ഷം വാഹനങ്ങള്‍ നിരത്തിലെത്തിയത് പ്രമാണിച്ച് പുറത്തിറക്കിയ ജിഎസ്എക്സ്-ആറിന്‍റെ ഈ എഡിഷന്‍ പ്രത്യേക നിറച്ചേരുവയിലാണ് വരുന്നത്. സ്വര്‍ണം പൂശിയ ഫോര്‍ക്കുകള്‍, സെലിബ്രിറ്റി ടാങ്ക് ഗ്രാഫിക് തുടങ്ങിയ നിരവധി സവിശേഷതകള്‍ ബൈക്കിനുണ്ട്.

More from DriveSpark

Article Published On: Saturday, October 20, 2012, 16:20 [IST]
English summary
Suzuki, the Japanese motorcycle manufacturer has rolled out the One Millionth Suzuki GSX-R from their production line.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X