പിയോജിയോ വെസ്പയുടെ ജീവിതവും കാലവും
വെസ്പയുടെ ക്ലാസിക് ജീവിതത്തെക്കുറിച്ച് നമുക്കെല്ലാം അറിവുള്ളതാണ്. സ്കൂട്ടര്‍ എന്ന വാക്കിന്‍റെ പര്യായം തന്നെയായി വെസ്പ മാറുകയുണ്ടായി. ഏത് ക്ലാസിക്കിനുമുള്ളതുപോലെ നിരവധി അനുകരണങ്ങള്‍ ഈ വാഹനത്തിന് ലോകമെമ്പാടുമുണ്ടായി. ഇന്ത്യയില്‍ ഈ കര്‍മം നിര്‍വഹിച്ചത് ബജാജ് ചേതക്കാണ്.
വേട്ടാവളിയന്‍ (അതോ കടന്നലോ? അറിവുള്ളവര്‍ താഴെ കമന്‍റി സഹായിക്കുക) എന്ന് പേരുള്ള കീടത്തിന്‍റെ ശാസ്ത്രീയനാമത്തില്‍ നിന്നാണ് വെസ്പ എന്ന വാക്ക് കണ്ടെടുക്കുന്നത്.
സൈഡ് കാറുകള്‍ ഘടിപ്പിച്ച സ്കൂട്ടറുകള്‍ രണ്ടാം ലോകയുദ്ധത്തില്‍ ഉപയോഗിച്ചിരുന്നതിന് തെളിവുണ്ട്. ഇവ ജനങ്ങളിലേക്കിറങ്ങു വരുന്നത് പ്യാജിയോ വെസ്പയുടെ രംഗപ്രവേശം മുതലാണെന്ന് പറയാം. വാഹനത്തിന്‍റെ ക്ലാസിക് ഡിസൈന്‍ സൗന്ദര്യം ആരെയും ആകര്‍ഷിക്കുന്നതാണ്. കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ മികച്ച വാഹന ഡിസൈനുകളില്‍ ഒന്നാണ് വെസ്പയുടേത്. ഇന്നും ലോകമെമ്പാടും വെസ്പ ആരാധകവൃന്ദം ശക്തമാണ്.

വെസ്പ 150 ജിഎല്‍

1978 - വെസ്പ പി125എക്സ്

1977/76 - വെസ്പ റാലി 200

1976 - വെസ്പ 125 പ്രിമവെര ഇ ടി3

1968 - വെസ്പ 180 റാലി

1967 - വെസ്പ ആല്‍ഫ പ്രൊട്ടോടൈപ്

1965 - വെസ്പ 180 എസ്എസ്

1964 - വെസ്പ 50

1951 - വെസ്പ 125 സീ ഗിയോര്‍നി

1951 - സിലുറോ

1950 - ഫ്രാന്‍സില്‍ 1950ല്‍ നടന്ന മോണ്ട്‍ലെറി സര്‍ക്യൂട്ടില്‍ മത്സരിക്കാന്‍ വേണ്ടി ഡിസൈന്‍ ചെയ്ത വാഹനം. 10 റെക്കോര്‍ഡുകളാണ് ഈ വെസ്പ അന്ന് സൃഷ്ടിച്ചത്. ഏറ്റവും വേഗമേറിയ വെസ്പ സ്കൂട്ടര്‍ എന്നും ഈ വാഹനത്തിന് ഖ്യാതിയുണ്ട്.

1949 - വെസ്പയുടെ ആദ്യത്തെ 125 സിസി സ്കൂട്ടര്‍

1945 എംപി6 പ്രൊട്ടോടൈപ്പ്



Click it and Unblock the Notifications








