റോഡില്‍ പെണ്ണുങ്ങള്‍ റോക്ക്സ്!!

നഗരത്തിലെ ബൈക്കോടിക്കുന്നവരില്‍ സ്ത്രീകള്‍ 20 ശതമാനം മാത്രമാണെന്നതും പൊലീസിന്‍റെ കണക്കുകളും തമ്മില്‍ എവിടെയൊക്കെയോ ഒരു യോജിപ്പുകുറവ് ഫെമിനിസ്റ്റുകള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞേക്കും. നിയമലംഘനം നടത്തുന്ന ആണുങ്ങള്‍ വണ്ടിയും പായിച്ച് കടന്നു കളയുമ്പോള്‍ പെണ്ണുങ്ങള്‍ അത്രകണ്ട് വേഗത പിടിക്കാനാവാതെ പിടിക്കപ്പെടുന്നതാവാം ഇങ്ങനെയൊരു അപവാദം അവരില്‍ വന്നുചേരാന്‍ കാരണം എന്നനുമാനിക്കാവുന്നതാണ്. എങ്കിലും അങ്ങോട്ട് വിശ്വസിക്കാനാവുന്നില്ല! എങ്ങനെ ഇതൊക്കെ സാധിക്കുന്നു?!
വെള്ളമടിച്ച് വണ്ടിയോടിക്കല്‍ അടക്കമുള്ള നിയമലംഘനങ്ങള്‍ക്കാണ് സ്ത്രീകള്‍ ഏറെയും പിടിക്കപ്പെടുന്നത്. ട്രാഫിക് പൊലീസില്‍ സ്ത്രീ പൊലീസുകാര്‍ കുറവായതിനാല്‍ നിരവധി പേരെ പിടിച്ച് കേസ് ചാര്‍ജ്ജ് ചെയ്യാതെ വിട്ടയച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. മറ്റൊരു വഴിയുമില്ലാത്തതിനാല്‍ കേസ് ചാര്‍ജ്ജ് ചെയ്യേണ്ടി വന്നവയുടെ കണക്കാണ് ഹൈദരാബാദിലെ ബൈക്കോടിക്കുന്ന പെണ്ണുങ്ങളെ ഈ നേട്ടത്തിന് ഉടമകളാക്കിയത്!
അമിതവേഗത, ട്രാഫിക് സിഗിനല്‍ പാലിക്കാതിരിക്കല്‍ തുടങ്ങിയ പ്രശ്നങ്ങളാണ് 20 ശതമാനം പെണ്ണുങ്ങള്‍ ചേര്‍ന്ന് സൃഷ്ടിക്കുന്നത്. ഇതിനെ നേരിടാന്‍ കൂടുതല്‍ സ്ത്രീ പൊലീസുകാരുടെ സാന്നിധ്യം ആവശ്യമാണെന്ന് പൊലീസ് പറയുന്നു.


Click it and Unblock the Notifications








