ട്രയംഫ് കര്‍ണാടകത്തില്‍ പ്ലാന്‍റ് സ്ഥാപിക്കും

30 ഏക്കര്‍ സ്ഥലം വിട്ടുകിട്ടണമെന്നാണ് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏതാണ്ട് 850 കോടി രൂപ പ്ലാന്‍റ് സ്ഥാപനത്തിനായി ട്രയംഫ് നിക്ഷേപിക്കും. രണ്ട് ഘട്ടങ്ങളിലായാണ് പ്ലാന്‍റ് നിര്‍മാണം നടക്കുക. ആദ്യഘട്ടത്തില്‍ വര്‍ഷത്തില്‍ രണ്ടര ലക്ഷം യൂണിറ്റുകള്‍ പുറത്തിറക്കാന്‍ പോന്ന തരത്തില്‍ പ്ലാന്‍റ് നിര്‍മിക്കും.
2015ടെ പ്ലാന്‍റ് നിര്‍മാണം പൂര്‍ത്തിയായി വാഹനങ്ങള്‍ ഇറങ്ങിത്തുടങ്ങും. ചെന്നൈ തുറമുഖത്തിന്‍റെ സാമീപ്യമാണ് കോലാറില്‍ തന്നെ പ്ലാന്‍റ് സ്ഥാപിക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളിലെ വിപണികളെ എളുപ്പത്തില്‍ പിടിച്ചെടുക്കാം എന്ന് ട്രയംഫ് കരുതുന്നു.


Click it and Unblock the Notifications








