ഇന്ധനക്ഷമത കൂട്ടുവാന്‍ ടിവിഎസ്

Apache Teaser Image
കൂടുതല്‍ ഇന്ധനക്ഷമത പ്രദാനം ചെയ്യുന്ന സാങ്കേതികതകള്‍ വികസിപ്പിച്ചെടുക്കാന്‍ ടിവിഎസ് മോട്ടോര്‍സിന് പദ്ധതി. പെട്രോളിന് വില കയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ധനക്ഷമത വിപണിയുടെ മൂലമന്ത്രമായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുന്ന സാങ്കേതികത 20 ശതമാനത്തോളം ഇന്ധനക്ഷമത കൂട്ടാന്‍ താക്കത്തുള്ളതാണെന്ന് ടിവിഎസ് അറിയിക്കുന്നു.

എന്‍ജിനിലും ട്രാന്‍സ്മിഷനിലും സാങ്കേതിക വ്യതിയാനങ്ങള്‍ വരുത്തിയാണ് ടിവിഎസ് ഈ നേട്ടത്തിലേക്ക് നടന്നടുക്കുക. ഊര്‍ജ്ജപുനരുപയോഗ സാങ്കേതികതകള്‍ കൂടി ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്.

ഇന്ധനക്ഷതയിലുണ്ടാകുന്ന വര്‍ധന വിപണിയെ അതിശക്തമായി സ്വാധീനിക്കും എന്നത് ഉറപ്പാണ്. പെട്രോള്‍ വിലവര്‍ധന കാര്‍ വില്‍പനയെ ദോഷകരമായി ബാധിച്ചപ്പോള്‍ ബൈക്ക് വിപണിയില്‍ അത് ഗുണം ചെയ്യുകയാണുണ്ടായത്. ബൈക്ക് നിര്‍മാതാക്കള്‍ തന്നെ വിശദീകരിക്കുന്നതുപോലെ, കാര്‍ വാങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങിയവര്‍ ബൈക്ക് വാങ്ങിയാണ് വീട്ടില്‍ തിരിച്ചെത്തിയത്.

പുതിയ സാങ്കേതികതകള്‍ കൂട്ടിച്ചേര്‍ത്ത ബൈക്കുകള്‍ 2013 അവസാനത്തോടെ വിപണിയിലെത്തിക്കാം എന്നാണ് ടിവിഎസ് പ്രതീക്ഷിക്ഷിക്കുന്നത്. നടപ്പ് വര്‍ഷം സെപ്തംബറില്‍ തന്നെ ഒരു എന്‍ജിന്‍ ടെസ്റ്റ് നടത്തിത്തുടങ്ങും.

ഹൈബ്രിഡ് സാങ്കേതികതയിലൂന്നിയ എന്‍ജിനുകളിലും ടിവിഎസ് ശ്രദ്ധിക്കുന്നുണ്ട്. കൂടാതെ വാഹനത്തിന്‍റെ എയ്റോഡൈനമിക്സ് വര്‍ധിപ്പിച്ച് എണ്ണ ഉപഭോഗം കുറയ്ക്കാനുള്ള പദ്ധതികളും ടിവിഎസ് ഗവേഷകര്‍ക്ക് മുമ്പിലുണ്ട്.

More from DriveSpark

Article Published On: Tuesday, June 26, 2012, 11:24 [IST]
English summary
TVS Motor, the Chennai based two wheeler manufacturer has announced new measures to develop technologies that will make engines more fuel efficient and cheaper to build.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X