രമ്യയ്ക്ക് വെസ്പ ഡെലിവെറി
ദിവ്യ സ്പന്ദന സിനിമയില്‍ വന്നതിനുശേഷമാണ് രമ്യയായത്. കന്നഡ സിനിമകളില്‍ സജീവസാന്നിധ്യമായ രമ്യ തമിഴ്, തെലുഗ് എന്നീ ഭാഷകളിലും അഭിനയിക്കുന്നു. 'കന്നഡ സിനിമയുടെ സുവര്‍ണ പെണ്‍കൊടി' എന്നും 'സാന്‍ഡല്‍വുഡ് രാജകുമാരി' എന്നുമൊക്കെ കന്നഡ സിനിമാ അഭിമാനികള്‍ (fans) രമ്യയെ വിളിക്കുന്നു.
2003ല്‍ 'അഭി' എന്ന സിനിമയില്‍ നായികയായി അഭിനയിച്ചാണ് രമ്യ സിനിമയിലെത്തുന്നത്. പണ്ട് വീരപ്പന്‍ പിടിച്ചോണ്ടുപോയ രാജ്‍കുമാറിന്‍റെ ഇളയ പുത്രന്‍ പുനീത് രാജ്‍കുമാറായിരുന്നു ഇതിലെ നായകന്‍. രാജ്‍കുമാറിന് മക്കള്‍ രണ്ട്മൂന്നെണ്ണമുണ്ട്. കന്നഡയിലെ കൂതറ സിനിമകളുടെ ടോട്ടല്‍ ക്വട്ടേഷന്‍ ഇവരാണെടുത്തിരിക്കുന്നത്.
ഈയിടെയാണ് രമ്യ ഒരു വെസ്പ സ്കൂട്ടര്‍ ബുക്ക് ചെയ്തത്. കഴിഞ്ഞ ദിവസം പ്രസ്തുത സ്കൂട്ടര്‍ ഡെലിവറി ചെയ്തുകിട്ടി. ഇതിന്‍റെ ആഹ്ലാദം രമ്യ ഫേസ്‍ബുക്കില്‍ പങ്കിട്ടിരുന്നു. രമ്യയുടെ സ്കൂട്ടറിനെപറ്റി ചുവടെ വായിക്കാം.

രാജ്യത്ത് യുവാക്കള്‍ക്കിടയില്‍ മാത്രമല്ല മധ്യവയസ്കരുടെയും ആരാധനാപാത്രമാണ് വെസ്പ. ഭാര്യയെ വെസ്പയുടെ പിന്‍ സീറ്റിലിരുത്തി കൂട്ടിയെ മുന്‍പില്‍ നിറുത്തി ഷോപ്പിംഗിനോ സിനിമയ്ക്കോ പോയിരുന്ന ഒരു മധ്യവര്‍ഗ്ഗകാലം നമുക്കുണ്ടായിരുന്നു.

കാഴ്ചയിലും പെരുമാറ്റത്തിലും ആ 'പ്രീമിയംനെസ്' പുതിയ വെസ്പ നിലനിര്‍ത്തുന്നു. മികച്ച ഫിറ്റ് ആന്‍ഡ് ഫിനിഷ് ആണ് വാഹനത്തിന്‍റേത്. 125 സിസിയാണ് എന്‍ജിന്‍ കരുത്ത്.

66,661 രൂപയാണ് മഹാരാഷ്ട്ര എക്സ്ഷോറൂം വില. വിപണിയിലെ മറ്റ് സ്കൂട്ടറുകളെ അപേക്ഷിച്ച് ഇത് വളരെ ഉയര്‍ന്നതാണെന്നു പറയാം. ശരാശരി അന്‍പതിനായിരം രൂപയുടെ അടുത്തു വരുന്നതാണ് ഹോണ്ട ആക്ടിവ അടക്കമുള്ള വാഹനങ്ങളുടെ വിലനിലവാരം. ഓണ്‍ റോഡ് വില ശരാശരി 55 ആയിരം കണ്ടാലും വെസ്പയുടെ എക്സ്ഷോറൂം വില പതിനൊന്നായിരും രൂപ കൂടുതലാണ്. ഓണ്‍ റോഡ് വില എഴുപതിനായിരം കടക്കുമെന്നത് കട്ടായം.

124 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പുതിയ വെസ്പയ്ക്കുള്ളത്. 10.26 കുതിരകളുടെ ശേഷിയും 9.6 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പകരുന്നു.

പഴയ വെസ്പയുടെ ക്ലാസിക് അടയാളങ്ങള്‍ നിലനിറുത്തിക്കൊണ്ടാണ് പുതിയ വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുന്‍ ഭാഗത്തിന്‍റെ ഡിസൈന്‍ മിക്കവാറും പഴയ വെസ്പയുടെ സ്വഭാവം കാര്യമായി പേറുന്നു.


Click it and Unblock the Notifications








