ലോകത്തിലേറ്റവും വിലകുറഞ്ഞ ബൈക്കുമായി യമഹ

Yamaha Retro
ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ മോട്ടോര്‍സൈക്കിള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് യമഹ മോട്ടോഴ്സ്. 30,000 രൂപയില്‍ താഴെയായിരിക്കും ഈ മോട്ടോര്‍സൈക്കിള്‍ വില കാണുക. വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്ന ഈ വാഹനത്തിന് പേരിട്ടിട്ടില്ല.

വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തികളായ ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാഷ്ട്രങ്ങള്‍ക്കായാണ് ഈ ബൈക്ക് നിരത്തിലെത്തിക്കുന്നത്. ഇവിടങ്ങളില്‍ വില കുറഞ്ഞ ബൈക്കുകള്‍ക്കുള്ള ജനപ്രീതി കണക്കിലെടുത്താണ് ഇത്തരമൊരുദ്യമത്തിന് യമഹ തയ്യാറാവുന്നത്.

ഇന്ത്യയില്‍ ഇന്ന് ലഭ്യമായ വിലക്കുറവുള്ള മോട്ടോര്‍സൈക്കിള്‍ 36,000 രൂപ വിലയുള്ള ഹീറോ സിഡി ഡൗണ്‍ ആണ്.

യമഹയുടെ വൈബിആര്‍ 110 ബൈക്കും ക്ലൂക്സുമാണ് നിലവില്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള മോഡലുകള്‍. ഇതിലും താഴ്ന്ന വിലനിലവാരത്തില്‍ വിപണിയുണ്ടെന്ന തിരിച്ചറിവിലാണ് കമ്പനി.

500 ഡോളറില്‍ (27,000) വില കാണുന്ന വാഹനമായിരിക്കും നിരത്തിലെത്തിക്കുയെന്ന് യമഹ മോട്ടോഴ്സ് എംഡി ഹിരോയുകി സുസുക്കി പറയുന്നു. ഇത്തരം ബൈക്കുകള്‍ക്ക് ആഫ്രിക്കയിലും ഇന്ത്യയിലും മികച്ച വിപണിയുണ്ടെന്ന് കരുതുന്നതായും അദ്ദേഹം അറിയിച്ചു.

അതേസമയം ഹീറോ മോട്ടോകോര്‍പ്പും ഹോണ്ടയും തങ്ങളുടെ ചെലവ് കുറഞ്ഞ ബൈക്ക് നിര്‍മാണ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അധികം താമസിക്കാതെ തന്നെ ഒരു പുതിയ സെഗ്മെന്‍റ് ഇന്ത്യന്‍ വിപണിയില്‍ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, May 29, 2012, 17:22 [IST]
English summary
Yamaha is developing the motorcycle for emerging markets such as India and Africa where demand for low-cost motorbikes are huge.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X