യമഹ റേ ബുക്ക് ചെയ്തോ?

യമഹയുടെ സ്കൂട്ടര്‍ വിപണിയിലേക്കുള്ള കുതിപ്പ് സെപ്തംബര്‍ 14ന് തുടങ്ങുമെന്ന് ഉറപ്പായി. ഈ വാഹനത്തിനായുള്ള ബുക്കിംഗുകള്‍ കമ്പനി ഡീലര്‍ഷിപ്പുകളില്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. വിപണിയില്‍ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ യമഹയെ ഉത്സാഹത്തിലാഴ്ത്തിയിരിക്കുകയാണ്.

2016നുള്ളില്‍ 10 മുതല്‍ 15 ശതമാനം വരെ വിപണിവിഹിതം സ്കൂട്ടര്‍ വിപണിയില്‍ പിടിച്ചടക്കുക എന്നത് യമഹയുടെ ലക്ഷ്യമാണ്. ഹോണ്ട ഇന്ത്യന്‍ സ്കൂട്ടര്‍ വിപണിയില്‍ സൃഷ്ടിച്ചെടുത്ത പോലെ ഒരു തരംഗം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് യമഹ.

Yamaha Ray

പുതിയ നഗരയൗവനത്തിലാണ് യമഹയുടെ പ്രതീക്ഷ മുഴുവന്‍. ബോളിവുഡ് നടി ദീപിക പദുക്കോണിനെയാണ് റെയുടെ ബ്രാന്‍ഡ് അംബാസ്സഡറായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ തന്നെ കമ്പനിയുടെ ലക്ഷ്യങ്ങള്‍ വ്യക്തമാണ്. നഗരങ്ങളില്‍ കോളജ് പെമ്പിള്ളാരെയാണ് യമഹ കണ്ണെറിയുന്നത്.

നിരവധി വിദേശ രാഷ്ടങ്ങളില്‍ യമഹ സ്കൂട്ടറുകള്‍ സജീവമാണ്. ഇന്ത്യയില്‍ പക്ഷെ, മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ശ്രദ്ധയൂന്നുകയാണ് യമഹ ഇതുവരെ ചെയ്തുവന്നത്.

വാഹനത്തിന്‍റെ പ്രമോഷനുവേണ്ടി ചില പദ്ധതികളും യമഹ പ്രഖ്യാപിച്ചിട്ടുണ്ട്. യമഹ റേ സ്കൂട്ടറിന്‍റെ ഷോറൂം വില കൃത്യമായി ഊഹിച്ചാല്‍ ഒരു റേ സ്കൂട്ടറുമായി വീട്ടില്‍ പോകാം. മത്സരാര്‍ത്ഥി പങ്കെടുക്കുന്ന അതേ സംസ്ഥാനത്തിലെ വിലയാണ് ഊഹിക്കേണ്ടത്. കൂടാതെ ജയിക്കുന്നയാളുകള്‍ക്ക് ദീപിക പദുക്കോണിനെ നേരില്‍ കാണാനുള്ള അവസരവും കമ്പനി ഒരുക്കുന്നു. ഈ കാംപയിനില്‍ പങ്കെടുക്കാന്‍ താഴെ നല്‍കിയിരിക്കുന്ന യുആര്‍എല്‍ വഴി പോകുക. http://epoint.yamaha-motor-india.com/raybookingsopen/

More from DriveSpark

Article Published On: Thursday, September 6, 2012, 15:33 [IST]
English summary
The much awaited scooter from Yamaha, will be launched on September 14, 2012.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X