യമഹ റേ ലോഞ്ച് ചെയ്തു

ഇന്ത്യന്‍ വിപണിയില്‍ യമഹയില്‍ നിന്നുള്ള ആദ്യത്തെ സ്കൂട്ടര്‍ റേ ലോഞ്ച് ചെയ്തു. ഹൈദരാബാദില്‍ നടന്ന ചടങ്ങിലാണ് സ്കൂട്ടര്‍ ലോഞ്ച് ചെയ്തത്.

46,000 രൂപയിലാണ് യമഹ റേയുടെ (ദില്ലി എക്സ്ഷോറൂം) വിപണിവില തുടങ്ങുന്നത്. 113 സിസിയാണ് സ്കൂട്ടറിന്‍റെ എന്‍ജിന്‍ ശേഷി. 50 കിമി മൈലേജ് വണ്ടിക്കുണ്ടെന്ന് യമഹ അവകാശപ്പെടുന്നു. 7500 ആര്‍പിഎമ്മില്‍ 7 കുതിരകളുടെ ശേഷിയാണ് എന്‍ജിനുള്ളത്. 5000 ആര്‍പിഎമ്മില്‍ 8.1 എന്‍എം ചക്രവീര്യം പകരും.

Yamaha Ray

രണ്ട് വര്‍ഷം/24,000 കിമി വാറന്‍റിയോടെയാണ് യമഹ റേ വിപണിയിലെത്തുന്നത്. 2016ടെ സ്കൂട്ടര്‍ വിപണിയുടെ 20% വിഹിതം കൈയടക്കുക എന്നതാണ് യമഹയുടെ ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കുന്നു. റേ സ്കൂട്ടര്‍ യുവസുന്ദരികളെയാണ് ലക്ഷ്യമാക്കുന്നത്. ഇക്കാരണത്താലാണ് ദീപിക പദുക്കോണിനെതന്നെ റേയുടെ ബ്രാന്‍ഡ് അംബാസ്സഡറായി നിയമിച്ചത്.

ടിവിഎസ് സ്കൂട്ടി പെപ്+, ഹോണ്ട ഡിയോ, ഹീറോ പ്ലഷര്‍, മഹീന്ദ്ര റോഡിയോ എന്നീ സ്കൂട്ടറുകളാണ് ഇതേ സെഗ്മെന്‍റില്‍ യമഹയ്ക്കെതിരെ അണിനിരക്കുന്നത്. ബൈക്ക് വിപണിയില്‍ ഇതിനകം തന്നെ നേടിയെടുത്തിട്ടുള്ള സല്‍പേര് സ്കൂട്ടര്‍ വില്‍പനയിലും സഹായകമാകും എന്ന് പ്രതീക്ഷ യമഹയ്ക്കുണ്ട്.

ലോകത്തിന്‍റെ വിവിധ വിപണികളില്‍ യമഹ സ്കൂട്ടറുകള്‍ ഇതിനകം തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ ബൈക്കുകലില്‍ മാത്രമാണ് യമഹ ശ്രദ്ധ വെച്ചത്.

More from DriveSpark

Article Published On: Friday, September 14, 2012, 16:14 [IST]
English summary
India Yamaha Motor has finally entered the Indian scooter market by launching the new Ray scooter at a glittering event in Hyderabad.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X