ബജാജില്‍ സമരം: കെടിഎം 390 വൈകും
കെടിഎം 390 ഡ്യൂക്കിന്റെ നിര്‍മാണം തുടങ്ങിയ ഘട്ടത്തിലാണ് ബജാജ് ഛക്കന്‍ പ്ലാന്റിലെ തൊഴിലാളികള്‍ പണിമുടക്ക് തുടങ്ങിയിരിക്കുന്നത്. ബജാജിനെ സംബന്ധിച്ചിടത്തോളം ഇത് പ്രതിസന്ധിയുടെ ആഴം കൂട്ടുകയാണ്. 1500 തൊഴിലാളികളുള്ളതില്‍ 200 പേര്‍ മാത്രമാണ് ഇപ്പോള്‍ ജോലിക്ക് എത്തുന്നത്.
കഴിഞ്ഞ കുറെ നാളുകളായി പള്‍സറിന്റെ നിര്‍മാണം പൂര്‍ത്തിയായ മോഡലുകള്‍ സ്‌റ്റോക്കുള്ളത് ഉപഭോക്താക്കളിലെത്തിക്കുയാണ് ബജാജ് ചെയ്യുന്നത്. സമരം കുറച്ചുനാളുകള്‍ കൂടി പിന്നിട്ടാല്‍ വില്‍പനയെ അത് ഗുരുതരമായി ബാധിക്കും.
പള്‍സര്‍ ബൈക്കിന്റെ കാത്തിരിപ്പു സമയം ഇനിയും കൂടുമെന്നാണ് മനസ്സിലാക്കേണ്ടത്. കെടിഎം ഡ്യൂക്ക് 390 കൈയില്‍ കിട്ടണമെങ്കില്‍ കാത്തിരിക്കേണ്ടി വരും. ഇനിയും നിര്‍മാണത്തിലെത്തിയിട്ടില്ലാത്ത പള്‍സര്‍ 372 ബൈക്കിന്റെ വരവ് വരവ് ഇനിയും നീളും.
കെടിഎമ്മിന്റെ മൂന്ന് ബൈക്കുകളാണ് ഇന്ത്യയില്‍ ഇന്നുല്‍പാദിപ്പിക്കുന്നത്. 125 ഡ്യൂക്ക്, 200 ഡ്യൂക്ക് 390 ഡ്യൂക്ക് എന്നിവ. ഇവയില്‍ 200 ഡ്യൂക്ക്, 390 ഡ്യൂക്ക് എന്നിവ മാത്രമാണ് ഇന്ത്യയില്‍ വിറ്റഴിക്കുന്നത്. 125സിസി ബൈക്ക് യൂറോപ്യന്‍ വിപണിയിലേക്കാണ് പോകുന്നത്.
കമ്പനിയുടെ ഓഹരികള്‍ തങ്ങള്‍ക്ക് വില കിഴിച്ച് നല്‍കണം എന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിന് തയ്യാറല്ലെന്ന് ബജാജ് വാശി പിടിച്ചതോടെ പ്രശ്‌നം വളരുകയായിരുന്നു. ചര്‍ച്ചകളൊന്നും എവിടെയുമെത്തിയില്ല.
മാരുതി മനെസര്‍ പ്ലാന്റില്‍ നിന്ന് പഠിച്ച് ചില പാഠങ്ങള്‍ ബജാജ് സമരത്തില്‍ പ്രതിഫലിക്കുന്നതു കാണാം. മാരുതിയില്‍ കൂലി കൂട്ടിത്തരണമെന്നാവശ്യപ്പെട്ട് നടത്തിയ സമരം പരാജയപ്പെടുത്താന്‍ കമ്പനിക്ക് എളുപ്പം കഴിഞ്ഞു. ബജാജിലെ തൊഴിലാളികള്‍ പക്ഷെ ശമ്പള വര്‍ധന ആവശ്യപ്പെടുന്നേയില്ല. പകരം കമ്പനിയുടെ ഓഹരികള്‍ തങ്ങള്‍ വാങ്ങാമെന്ന് പറയുന്നു.


Click it and Unblock the Notifications









