പുതിയ ഡിസ്കവര്‍ 100ടി

ബജാജ് ഡിസ്കവര്‍ 100ടി-യുടെ പുതിയ പതിപ്പ് 50,550 രൂപ എന്ന് വില കണ്ടെത്തിയിരിക്കുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ ബൈക്ക് നിര്‍മാതാവിന്‍റെ ബെസ്റ്റ് സെല്ലിംഗ് മോഡലാണ് ഡിസ്കവര്‍. ലോകത്തിലെ ഏറ്റവും അഡ്വാന്‍സ്‍ഡ് ആയ 100 സിസി ബൈക്ക് ആണെന്നാണ് അവകാശവാദം.

കമ്പനി മാനേജിംഗ് ഡയറക്ടര്‍ രാജിവ് ബജാജാണ് വാഹനം അവതരിപ്പിച്ചത്. ബജാജ് ഡിസ്കവര്‍ 100 സിസി ബൈക്കിന്‍റെ മൈലേജ് പ്രദാനം ചെയ്യുമ്പോള്‍ കരുത്തിന്‍റെ കാര്യത്തില്‍ 125 സിസിയോട് കിടപിടിക്കുമെന്ന് ബജാജ് അവകാശപ്പെടുന്നു.

ഡിസ്കവര്‍ ലോഞ്ച്

ഡിസ്കവര്‍ ലോഞ്ച്

ബജാജ് ഓട്ടോ എംഡി രാജിവ് ബജാജ് പുതിയ ഡിസ്കവര്‍ അവതരിപ്പിക്കുന്നു.

ഡിസ്കവര്‍ ലോഞ്ച്

ഡിസ്കവര്‍ ലോഞ്ച്

ബജാജിന്‍റെ 4 വാല്‍വ് ഡിടിഎസ്-ഐ എന്‍ജിനാണ് വാഹനത്തിനുള്ളത്. 10.06 കുതിരശേഷിയാണ് ഈ എന്‍ജിന്‍ പകരുന്നത്. ലിറ്ററിന് 87 കിലോമീറ്റര്‍ മൈലേജാണ് സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റിംഗില്‍ രേഖപ്പെടുത്തിയത്. കരുത്തിലും പവറിലും കോംപ്രമൈസ് ഒട്ടുമില്ല എന്നത് ആകര്‍ഷകമാണ്.

ഡിസ്കവര്‍ ലോഞ്ച്

ഡിസ്കവര്‍ ലോഞ്ച്

5 സ്പീഡ് ഗിയര്‍ബോക്സാണ് ഈ ബൈക്കിന് നല്‍കിയിരിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 100 സിസി ബൈക്കുകള്‍ക്ക് ഇത് അത്യപൂര്‍വം. മൈലേജ് നിരക്കിന്‍റെ കാര്യത്തിലും വളരെ മീതെയാണീ ബൈക്ക്.

ഡിസ്കവര്‍ ലോഞ്ച്

ഡിസ്കവര്‍ ലോഞ്ച്

കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്മെന്‍റില്‍ ഏറ്റവും ചെലവേറിയ ബൈക്കാണ് ഡിസ്കവര്‍ 100ടി. മികച്ച സാങ്കേതികതയും നിലവാരമേറിയ സവിശേഷതകളും കൂട്ടിച്ചേര്‍ത്താണ് ഈ വാഹനം വരുന്നത്.

ഡിസ്കവര്‍ ലോഞ്ച്

ഡിസ്കവര്‍ ലോഞ്ച്

ഡിസ്കവര്‍ 125യുടെ സമാനമായ ഡിസൈന്‍ തീം ആണ് പുതിയ ഡിസ്കവര്‍ 100ടി എടുത്തണിഞ്ഞിരിക്കുന്നത്. 10 ആരങ്ങളുള്ള അലോയ് വീലുകള്‍, മുന്‍വശത്തിന്‍റെ കാഴ്ചയിലെ അഗ്രസീവ്നെസ്, ഇന്ധന ടാങ്കിന്‍റെ മസിലന്‍ സൗന്ദര്യം, ബോഡി ഗ്രാഫിക്സ് എന്നിവ ആകര്‍ഷകങ്ങളാണ്.

More from DriveSpark

Article Published On: Wednesday, January 9, 2013, 12:47 [IST]
English summary
Bajaj Auto has launched the new Discover 100T commuter motorcycle.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X