ബജാജ് പള്‍സര്‍ 375 ചിത്രങ്ങള്‍ ലീക്കായി
ബജാജ് പള്‍സറിന്റെ കരുത്തേറിയ അവതാരമായ പള്‍സര്‍ 375ന്റെ ചിത്രങ്ങള്‍ ലീക്ക് ചെയ്തത് ഇന്റര്‍നെറ്റില്‍ പരക്കുന്നു. വ്യക്തത കുറഞ്ഞ ചിത്രങ്ങളാണെങ്കിലും വാഹനത്തിന്റെ സ്വഭാവം ഏതാണ്ട് ഊഹിച്ചെടുക്കാന്‍ ഇവ സഹായിക്കും.
VisorDown എന്ന വെബ്‌സൈറ്റാണ് ചിത്രങ്ങള്‍ ലീക്ക് ചെയ്ത് പുറത്തു വിട്ടത്. ഒറ്റനോട്ടത്തില്‍ തന്നെ കെടിഎം ആര്‍സി390യുടെ ഡിസൈന്‍ ശൈലിയോടുള്ള സാമ്യം വ്യക്തമാകും. വരാനിരിക്കുന്ന പള്‍സര്‍ 200എസ്എസ്, 200സിസി ഫെയേഡ് പള്‍സര്‍ എന്നിവയ്ക്ക് സമാനമാണ് വാഹനം.

ഈ വാഹനങ്ങളുടെയെല്ലാം ലോഞ്ച് എന്ന് നടക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.
2014 ദില്ലി ഓട്ടോഷോയില്‍ വെച്ച് ഇവ അവതരിപ്പിക്കപ്പെടുമെന്നും അതല്ല ലോഞ്ച് ചെയ്യുമെന്നും കേള്‍ക്കുന്നുണ്ട്. 2014 ഫെബ്രുവരിയിലാണ് ദില്ലി ഓട്ടോ എക്‌സ്‌പോ തുടങ്ങുക.

ബജാജ് പള്‍സര്‍ 375ല്‍ 373സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. കെടിഎം 390 ഡ്യൂക്ക്, ആര്‍സി390 എന്നീ വാഹനങ്ങളില്‍ ഇതേ എന്‍ജിനാണ് ഘടിപ്പിച്ചിട്ടുള്ളത്. 43 പിഎസ് കരുത്തും 35 എന്‍എം ചക്രവീര്യവും ഈ എന്‍ജിനുണ്ട്.


Click it and Unblock the Notifications








