പള്‍സര്‍ 375 വരില്ല; മൂന്ന് പുതിയ ബൈക്കുകള്‍ വരും
2014 ദില്ലി ഓട്ടോ ഷോയില്‍ ബജാജില്‍ നിന്ന് മൂന്ന് പുതിയ ബൈക്കുകള്‍ പ്രദര്‍ശനത്തിനുണ്ടാകും. കമ്പനിയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് സംഗതി വെളിപ്പെടുത്തിയിട്ടുള്ളത്.
വരാനിരിക്കുന്ന രണ്ട് പള്‍സര്‍ മോഡലുകള്‍ മാത്രമാണ് ഇതുവരെ നമ്മള്‍ അറിവില്‍പെട്ട വാഹനങ്ങള്‍. മൂന്നാമന്‍ ആരാണെന്ന കാര്യത്തിലാണ് യാതൊരു വിവരവുമില്ലാത്തത്.
രണ്ട് പള്‍സര്‍ മോഡലുകളെ പലയിടങ്ങളിലായി ടെസ്റ്റു ചെയ്യുന്ന നിലയില്‍ കണ്ടെത്തിയിരുന്നു പലപ്പോഴായി. കോയിമ്പത്തൂരില്‍ വെച്ച് സംഘടിപ്പിച്ച പള്‍സര്‍ സ്റ്റണ്ട് മാനിയ-യില്‍ വെച്ച് ബജാജ് ടൂ വീലേഴ്‌സ് മാര്‍ക്കറ്റിംഗ് മാനേജരായ ശ്യാം സുന്ദര്‍ നാരായണാണ് മൂന്നു ബൈക്കുകളുടെ വരവിനെക്കുറിച്ചു പറഞ്ഞത്.
നിലവില്‍ നിരത്തിലുള്ള നേക്കഡ് 200 മോഡലിന്റെ ഒരു ഫെയേഡ് പതിപ്പാണ് പ്രതീക്ഷിക്കുന്ന വാഹനങ്ങളിലൊന്ന്. മറ്റൊന്ന് പള്‍സര്‍ 375 മോഡലും. ഇവ കൂടാതെ മൂന്ന് മോഡലുകള്‍ കൂടി ഫെബ്രുവരിയില്‍ നടക്കുന്ന എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. ഇവയില്‍ ഒരെണ്ണമെങ്കിലും ലോഞ്ച് ചെയ്യുകയും ചെയ്യുമെന്ന് ശ്യാം പറയുന്നു.
അതേസമയം പള്‍സര്‍ 375 അടുത്ത വര്‍ഷം ഉല്‍പാദനത്തിലേക്ക് വരില്ലെന്നാണ് ശ്യാം പറയുന്നത്.



Click it and Unblock the Notifications








