വിപണിയുടെ നൂറിലൊന്ന് ഫിയറ്റിന് വേണം!

രാജ്യത്ത് ഫിയറ്റ് വിലമതിക്കപ്പെടുന്നത് കാര്‍ മോഡലുകളുടെ പെരുമ കൊണ്ടല്ല. ഫിയറ്റ് പുറത്തിറക്കുന്ന എന്‍ജിനുകള്‍ ഘടിപ്പിച്ച് നിരവധി വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തുകളിലുള്ളത്. ഇവയുടെ വിശ്വാസ്യത തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മാരുതി അടക്കമുള്ള കമ്പനികള്‍ ഫിയറ്റിനെ ഇക്കാര്യത്തില്‍ വലിയ തോതില്‍ ആശ്രയിക്കുന്നു.

ഫിയറ്റിന്‍റെ എന്‍ജിനുകളെ ഇഷ്ടപ്പെടുമ്പോളും അവരുടെ കാറുകളോട് വലിയ അടുപ്പം കാണിക്കുന്നില്ല ഉപഭോക്താക്കള്‍. ഇത് വാഹനങ്ങളുടെ ഗുണനിലവാര പ്രശ്നമായി കാണുന്നതില്‍ കഴമ്പില്ല. കമ്പനിയെടുക്കുന്ന വിപണിനയങ്ങളുടെയും തന്ത്രങ്ങളുടെയും കുഴപ്പമായിരിക്കാമിത്.

Fiat Abarth

എന്തായാലും ഈ ഇറ്റാലിയന്‍ കമ്പനിക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിപണിയെ തഴഞ്ഞ് മുമ്പോട്ട് പോകുക അസാധ്യമാണ്. ഇക്കാരണത്താല്‍ കാര്യക്ഷമമായ പ്രായോഗിക നടപടികളിലേക്ക് നീങ്ങുകയാണ് ഫിയറ്റ്.

നടപ്പ് വര്‍ഷം അവസാനിക്കുമ്പോള്‍ 1 ശതമാനം വിപണിവിഹിതം പിടിക്കാനുള്ള നീക്കത്തിലാണ് ഫിയറ്റ്.

ഫെബ്രുവരിയില്‍ ഫിയറ്റിന്‍റെ മൊത്തം വില്‍പന 203 യൂണിറ്റാണ്. ഇന്ത്യ പോലൊരു വിപണിയില്‍ ഫിയറ്റിനെപ്പോലെ പാരമ്പര്യമുള്ളൊരു കമ്പനി ഇങ്ങനെ മങ്ങിയ പ്രകടനം നടത്തുന്നത് തീര്‍ച്ചയായും അംഗീകരിക്കാനാവില്ല. ഇന്ത്യയില്‍ ഫിയറ്റിന് വളരെ പണ്ടുമുതലേയുള്ള ബ്രാന്‍ഡ് പെരുമ മുതലെടുക്കാന്‍ കമ്പനിക്ക് ഇപ്പോള്‍ കഴിയുന്നില്ല.

ഫിയറ്റിന്‍റെ ഈ ഉറക്കം തൂങ്ങല്‍ കണ്ടാണ് ടാറ്റ തങ്ങളുടെ പങ്കാളിത്തം അവസാനിപ്പിച്ചത്. വെറും രണ്ട് മോഡലുകള്‍ മാത്രമാണ് ഫിയറ്റ് ഇന്ത്യയിലിറക്കുന്നത്. എന്‍ജിന്‍ വില്‍പനയില്‍ കൂടുതല്‍ കേന്ദ്രീകരിക്കുകയായിരുന്നു കമ്പനി. പുതിയ നീക്കങ്ങളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത് കമ്പനി കൂടുതല്‍ മുതലിറക്കിനുള്ള പുറപ്പാടിലാണെന്നാണ്.

വിപണിവിഹിതം ഉയര്‍ത്താന്‍ വെറും പറച്ചില്‍ മാത്രം പോര എന്ന് ഫിയറ്റിന് അറിയാത്തതല്ല. വിപണിയിലെം മിക്ക സെഗ്മെന്‍റുകളിലും ഫിയറ്റിന് മോഡലുകള്‍ അവതരിപ്പിക്കേണ്ടതുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇതെല്ലാം സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, March 28, 2013, 13:04 [IST]
English summary
Fiat is trying to enhance their performance in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X