ഈ സൈക്കിള്‍ അമ്പരപ്പിക്കും

മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ സൈക്കിള്‍ നിരോധിച്ച് ഉത്തരവിറക്കിയത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ആധുനിക ലോകം മുഴുവന്‍ സൈക്കിളിലേക്ക് തിരിയുന്ന ഘട്ടത്തിലാണ് മമതയുടെ ഈ 'പരിഷ്‌കാരം' വന്നത് എന്നതു കൊണ്ടു തന്നെ അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തു.

ആഗോളതാപനം പോലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെ നേരിടാന്‍ സൈക്കിള്‍ ഒരു മികച്ച ഉപാധിയാണെന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി കമ്പനികള്‍ ഈ രംഗത്ത് പുതിയ പരീക്ഷണങ്ങളുമായി രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്. ഗ്രെയ്പ് എന്ന ഇലക്ട്രിക് കാര്‍ നിര്‍മാതാവില്‍ നിന്നുള്ള ജി-12 കണ്‍സെപ്റ്റ് ഇലക്ട്രിക് സൈക്കിള്‍ ശ്രദ്ധേയമാകുന്നത് അതില്‍ ചേര്‍ത്തിട്ടുള്ള ആധുനിക സന്നാഹങ്ങള്‍ കൊണ്ടാണ്.

Greyp G-12 Electric Bicycle

16 കുതിരകളുടെ ശേഷിയുള്ള മോട്ടോര്‍ ജി 12 സൈക്കിളിന് ഊര്‍ജ്ജം പകരുന്നു. ലിതിയം നാനോഫോസ്‌ഫേറ്റ് ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഉയര്‍ന്ന പ്രകടനമാണ് ഈ ബാറ്ററിയുടെ പ്രത്യേകത.

Greyp G-12 Electric Bicycle

വെറും 80 മിനിറ്റു കൊണ്ട് ഈ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Greyp G-12 Electric Bicycle

പെഡല്‍ ചവുട്ടി ഓടിക്കണണെന്നു തോന്നിയാല്‍ അതിലേക്ക് വളരെ എളുപ്പത്തില്‍ തന്നെ മാറാന്‍ സാധിക്കും. സൈക്കിളിന്റെ റീജനറേറ്റീവ് സംവിധാനം ഈ പെഡല്‍ ചവുട്ടില്‍ നിന്ന് ഊര്‍ജ്ജം സംഭരിക്കുന്നു.

Greyp G-12 Electric Bicycle

മുന്നില്‍ രണ്ട് ഹൈഡ്രോളിക് ഡിസ്‌കുകളുള്ള ബ്രേക്കിംഗ് സംവിധാനം ഘടിപ്പിച്ചിരിക്കുന്നു. പിന്നില്‍ ഒരു സിംഗിള്‍ ഡിസ്‌ക് യൂണിറ്റാണുള്ളത്. സാധാരണ ഇലക്ട്രിക് വാഹനങ്ങളെപ്പോലെ തന്നെ ജി 12ഉം ബ്രേക്കിംഗില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിക്കുന്നു.

Greyp G-12 Electric Bicycle

മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത വരെ പിടിക്കാന്‍ ഈ സൈക്കിളിന് സാധിക്കും. ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ റേഞ്ച് വാഹനത്തിനുണ്ടായിരിക്കും.

മൂന്ന് മോഡുകളില്‍ ഈ സൈക്കിളോടിക്കാം.

മൂന്ന് മോഡുകളില്‍ ഈ സൈക്കിളോടിക്കാം.

സ്ട്രീറ്റ്: സിറ്റികളിലെ റൈഡിന് യോജിച്ചതാണ് ഈ മോഡ്. കൂടിയ വേഗത മണിക്കൂറില്‍ 25 കിലോമീറ്റര്‍. വളരെ കുറച്ച് ഊര്‍ജം മാത്രമേ ചെലവഴിക്കപ്പെടൂ.

പവർ: സ്പീഡ് മോഡ് എന്നും അറിയപ്പെടുന്ന ഈ മോഡിലിട്ട് വാഹനത്തിന്റെ ഏറ്റവുമുയര്‍ന്ന പ്രകടനശേഷി പുറത്തെടുക്കാന്‍ കഴിയും.

ഇക്കോ: പ്രകടനവും ഊര്‍ജ പുനരുല്‍പാദനവും ഒരേ മട്ടില്‍ നടക്കുന്നു ഈ മോഡില്‍.

Greyp G-12 Electric Bicycle

വാഹനത്തിന്റെ ഇലക്ട്രോണിക് സന്നാഹങ്ങളാണ് ഏറെ കൗതുകകരമായിട്ടുള്ളത്. വിരലടയാളം വായിക്കുവാന്‍ കഴിയുന്ന ഒരു സംവിധാനം ഇതിലുണ്ട്. സൈക്കിള്‍ ലോക്ക് ചെയ്തു വെക്കുവാന്‍ ഇത് ഉപയോഗപ്പെടും. ഈ സംവിധാനത്തിലേക്ക് പല വിരലടയാളങ്ങള്‍ നല്‍കുവാന്‍ കഴിയും.

Greyp G-12 Electric Bicycle

ഒരു ഉപയോക്താവിന് അഞ്ച് വിരലടയാളങ്ങള്‍ പതിപ്പിക്കുവാനാവും. ഇങ്ങനെ അമ്പത് പേരുടെ വിരലടയാളങ്ങള്‍ ഓര്‍മിച്ചു വെക്കാന്‍ വാഹനത്തിന് സാധിക്കും.

വീഡിയോ

വീഡിയോ

More from DriveSpark

Article Published On: Friday, September 13, 2013, 16:39 [IST]
English summary
Greyp G-12 Bicycle from a company called Greyp, is one such electric bike.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X