ഹര്‍ലി ഡേവിസന്‍ 24x7 റോഡ് അസിസ്റ്റന്‍സ്
ഹര്‍ലി ഡേവിസന്‍ ഇന്ത്യയില്‍ 24x7 റോഡ് അസിസ്റ്റന്‍സ് പദ്ധതിക്ക് തുടക്കമിട്ടു. ഹര്‍ലി മോഡലുകള്‍ യാത്രയ്ക്കിടയില്‍ ബ്രേക് ഡൗണായാല്‍ സാധ്യമായ എല്ലാ സന്നാഹങ്ങളോടും കൂടി സഹായമെത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. രാജ്യത്തെവിടെയും സഹായമെത്തിക്കാന്‍ ഹര്‍ലി ഒരുക്കമാണ്.
ഹര്‍ലിയുടെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ചുവടുവെപ്പായി ഇതിനെ കാണേണ്ടതാണ്. ക്രൂയിസര്‍ ബൈക്കുകള്‍ ഉള്‍പ്രദേശങ്ങളില്‍ വെച്ച് ബ്രേക് ഡൗണായാല്‍ വലിയ പ്രതിസന്ധിയായി മാറും അത്. അതേസമയം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. 'സാധ്യമായ' എല്ലാ സഹായവും എന്ന് ഹര്‍ലി പ്രത്യേകം പറഞ്ഞിട്ടുണ്ട്.

ഇന്ത്യ അസിസ്റ്റന്‍സുമായി ചേര്‍ന്നാണ് ഹര്‍ലി ഡേവിസന്‍ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മാപ്ഫ്രെ അസിസ്റ്റന്‍സിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി.
ഹര്‍ലി ഉടമ ഏറ്റവും മികച്ച സേവനങ്ങളുടെ ഗുണഭോക്താവായിരിക്കണം എന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമാണെന്ന് ഹര്‍ലി ഡേവിസന്‍ ഇന്ത്യ എംഡി അനൂപ് പ്രകാശ് അറിയിച്ചു. ട്രക്കുകള്‍ അടക്കമുള്ള സന്നാഹങ്ങളോടെ കുടുങ്ങിക്കിടക്കുന്ന ഹര്‍ലികളെ തിരിച്ചെത്തിക്കാന്‍ എപ്പോഴും സന്നദ്ധമാണ് കമ്പനി. പ്രശ്നം നേരിടുന്നതായി വിവരമറിയിച്ചാല്‍ കമ്പനി ട്രക്ക് അയയ്ക്കുന്നതാണ്. ഇന്ധനം തീര്‍ന്നാലും മറ്റ് പ്രശ്നങ്ങള്‍ക്കുമെല്ലാം പരിഹാരം ഈ പദ്ധതിയിലുണ്ട്.
യുഎസ്എ, കാനഡ എന്നിവിടങ്ങളില്‍ ലഭ്യമാകുന്നത്രയും ഗുണനിലവാരത്തോടുകൂടിയ സേവനം ലഭ്യമാക്കാന്‍ ഇന്ത്യ അസിസ്റ്റന്‍സ് ശ്രമിക്കുമെന്ന് ഡയറക്ടര്‍ നവ്‍നീത് ഗൗതം വ്യക്തമാക്കി.


Click it and Unblock the Notifications








