ആറ് ഹര്‍ലി മോഡലുകള്‍ക്ക് കോടാലി വീണു
ആറ് ഹര്‍ലി മോഡലുകളുടെ ഉല്‍പാദനം നിറുത്താന്‍ ഹര്‍ലി ഡേവിസന്‍ തീരുമാനിച്ചു. 2014-ടെ ഇവയുടെ ഉല്‍പാദനം പൂര്‍ണമായും നിറുത്താനാണ് കമ്പനിയുടെ പദ്ധതി.
ഹര്‍ലി ഡേവിസന്‍ FLHRC റോഡ് കിംഗ് ക്ലാസിക്, ഹര്‍ലി ഡേവിസന്‍ FLHR റോഡ് കിംഗ്, FLRTX റോഡ് ഗ്ലൈഡ് കസ്റ്റം, FLTRU റോഡ് ഗ്ലൈഡ് അള്‍ട്രാ, FXS സോഫ്‍ടെയ്‍ല്‍ ബ്ലാക്ലൈന്, XR1200X-R സ്പോര്‍ട്സ്റ്റര്‍ എന്നീ മോഡലുകളാണ് ഹര്‍ലി അവസനിപ്പിക്കാന്‍ പോകുന്നത്. FLHRC റോഡ്‍ കിംഗ് ക്ലാസിക് യുഎസ്സില്‍ മാത്രമാണ് ഉല്‍പാദനം നിറുത്തുക എന്നും കമ്പനി അറിയിക്കുന്നു.
ഒന്നിലധികം കാരണങ്ങളാണ് ഹര്‍ലിയുടെ ഈ കോടാലിപ്പണിക്ക് പിന്നിലുള്ളതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രധാന കാരണം ഹര്‍ലിയുടെ വില്‍പനയില്‍ ഇടിവ് സംഭവിച്ചതാണ്. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്കിടയില്‍ ഒരേ മോഡലിന്‍റെ വിവിധ വേരിയന്‍റുകള്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ഒഴിവാക്കാനും ഈ നീക്കം വഴി സാധിക്കുമെന്ന് ഹര്‍ലി കണക്കു കൂട്ടുന്നു.
ഇപ്പോള്‍ ഒഴിവാക്കുന്ന മേഡലുകളില്‍ ചിലത് പുനര്‍ രൂപകല്‍പന നടത്തി പിന്നീട് വിപണിയില്‍ തിരിച്ചെത്താനിടയുണ്ടെന്നും ചിലര്‍ കരുതുന്നു.

FLHRC റോഡ് കിംഗ് ക്ലാസിക്

ഹര്‍ലി ഡേവിസന്‍ FLHR റോഡ് കിംഗ്

FLRTX റോഡ് ഗ്ലൈഡ് കസ്റ്റം

FLTRU റോഡ് ഗ്ലൈഡ് അള്‍ട്രാ

FXS സോഫ്‍ടെയ്‍ല്‍ ബ്ലാക്ലൈന്



Click it and Unblock the Notifications








