ഹീറോ മോട്ടോകോര്‍പ് പെറുവിലേക്ക് പോകുന്നു

ആഗോളതലത്തില്‍ ഒരു സംഭവമായി മാറാന്‍ ഹീറോ മോട്ടോകോര്‍പിന് പദ്ധതിയുള്ള കാര്യം നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. 2020മാണ്ടോടെ ലോകത്തിലെ 50 രാഷ്ട്രങ്ങളിലേക്കു കൂടി ഹീറോ അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. വന്‍ തോതിലുള്ള സന്നാഹങ്ങളാണ് ഇതിനുവേണ്ടി കമ്പനി ഒരുക്കിക്കൊണ്ടിരിക്കുന്നത്. ഈ ആഗോളവ്യാപനത്തിന്റെ ഭാഗമായി ലാറ്റിനമേരിക്കന്‍ രാഷ്ട്രമായ പെറുവിലേക്ക് കടന്നിരിക്കുകയാണ്.

പെറുവില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ സ്വീകരിക്കപ്പെടുമെന്ന കാര്യത്തില്‍ ഹീറോയ്ക്ക് യാതൊരു സന്ദേഹവുമില്ല. വിലയുടെ കാര്യത്തില്‍ പെറുവിന്റെ സാമ്പത്തിക സാഹചര്യങ്ങളോട് കൃത്യമായി പ്രതികരിക്കാന്‍ ഹീറോയ്ക്ക് സാധിക്കും. രാജ്യത്തെ ബഹുജന ഗതാഗതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുവാന്‍ ഹീറോയ്ക്ക് സാധിക്കുമെന്നു കമ്പനിയുടെ തലവന്‍ പവന്‍ മുഞ്ജള്‍ പറയുന്നു.

Hero Hunk

പാഷന്‍ പ്രോ, ഗ്ലാമര്‍, ഹങ്ക്, ത്രില്ലര്‍, കരിസ്മ ആര്‍ എന്നീ ബൈക്കുകള്‍ക്കൊപ്പം പ്ലഷര്‍ സ്‌കൂട്ടര്‍ മോഡലും പെറുവില്‍ വില്‍ക്കും. പെറുവില്‍ മൊത്തം 85 ഡീലര്‍ഷിപ്പുകളുണ്ട് ഹീറോ മോട്ടോകോര്‍പിന്.

കൊളംബിയ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, എല്‍ സാല്‍വദോര്‍ എന്നീ ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളില്‍ ഹീറോ ഇതിനകം തന്നെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.

2020 എത്തുമ്പോഴേക്കും ആകെ 10 കോടി യൂണിറ്റ് വാഹനങ്ങള്‍ ലോകത്തെമ്പാടുമായി വിറ്റഴിക്കണമെന്നാണ് ഹീറോയുടെ ആഗ്രഹം. വാര്‍ഷിക ഉല്‍പാദനം ഇക്കാലയളവോടെ 12 ദശലക്ഷത്തില്‍ എത്തിക്കുവാനും കമ്പനി ലക്ഷ്യമിടുന്നു. ഇതുവഴി 60,000 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Friday, August 23, 2013, 13:03 [IST]
English summary
Hero MotoCorp continues on with its aggressive global expansion with Peru.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X