ഹീറോയ്ക്കെതിരെ വഞ്ചനാകുറ്റം ചാര്‍ത്തി
ഹീറോ മോട്ടോകോര്‍പ്പിനും അതിന്‍റെ 11 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആരോപിതമായ വഞ്ചന, കള്ളരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ പ്രഥമദൃഷ്യാ നിലനില്‍ക്കുന്നതാണെന്നും കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും ഒരു ദില്ലി കോടതി ഉത്തരവിട്ടു. ഹീറോ മോട്ടോകോര്‍പിന് തൊഴിലാളികളെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നല്‍കിവന്നിരുന്ന ബ്രെയിന്‍സ് ലോജിസ്റ്റിക്സിന്‍റെ പരാതിയിലാണ് ഇങ്ങനെ തീര്‍പ്പുണ്ടായത്.
ബ്രെയിന്‍സ് ലോജിസ്റ്റിക്സുമായുള്ള കരാര്‍ തോന്നിയപോലെ അവസാനിപ്പിക്കാന്‍ ഹീറോ എംഡി പവന്‍കുമാര്‍ മുഞ്ജള്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും തങ്ങളുടെ 550 തൊഴിലാളികളെ മറ്റൊരു സ്ഥാപനവുമായി ചേര്‍ന്ന് തട്ടിയെടുക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.

സംഗതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി കുറ്റം തെളിയുന്നതുവരെ ആരെയും അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കുറ്റക്കാര്‍ക്കൊപ്പം ഗൂഢാലോചന നടത്തിയ മറ്റൊരു കമ്പനിയുടെ ഉടമയെയും പ്രതി ചേര്‍ത്താണ് അന്വേഷണം നടത്തുക. പ്രതികള്‍ക്കെതിരെ ദില്ലി പൊലീസ് വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, കള്ളരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.


Click it and Unblock the Notifications








