ഹീറോ അമ്പത് രാഷ്ട്രങ്ങളിലേക്കു കൂടി

2020-മാണ്ടോടെ 50 പുതിയ വിപണികളിലേക്കു കൂടി കടക്കുവാന്‍ ഹീറോ മോട്ടോകോര്‍പിന് പദ്ധതി. ഇക്കാലയളവില്‍ 60,000 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയായി മാറുക എന്നതാണ് ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 നിര്‍മാണ സൗകര്യങ്ങള്‍ അടുത്ത 7 വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കും. 50 ദശലക്ഷം ബൈക്കുകള്‍ വിപണിയില്‍ വിറ്റഴിച്ചത് ആഘോഷിക്കുന്ന ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഹീറോ മോട്ടോകോര്‍പ് തലവന്‍ പവന്‍ മുഞ്ജള്‍ അറിയിച്ചതാണ് ഇക്കാര്യം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഹീറോയുടെ വിറ്റുവരവ് 24,000 കോടിയായിരുന്നു. മൂന്നു മടങ്ങോളം വളര്‍ച്ചയാണ് അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ കമ്പനി ടാര്‍ഗറ്റ് ചെയ്തിരിക്കുന്നത്.

Hero MotoCorp

രാജ്യത്തിന് പുറത്തേക്ക് നീങ്ങുക എന്നത് ഹീറോയുടെ പ്രധാന പരിപാടികളിലൊന്നായി മാറുന്നത് ഹോണ്ടയില്‍ നിന്ന് വേര്‍പിരിഞ്ഞതിനു ശേഷമാണ്. ഇക്കാലയളവില്‍ കെനിയ തുടങ്ങിയ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലേക്കും ലാറ്റിന്‍ അമേരിക്കയിലേക്കുമെല്ലാം കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു.

ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ രാഷ്ട്രങ്ങളില്‍ ഹീറോയുടെ പ്രവര്‍ത്തനം വളരെ ശക്തമാണ്.

ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ചില വിപണികളിലേക്കു കൂടി പ്രവേശിക്കാനുള്ള പദ്ധതികള്‍ തയ്യാറായിട്ടുണ്ടെന്ന് ഹീറോ മോട്ടോകോര്‍പ് തലവന്‍ പവന്‍ മുഞ്ജള്‍ അറിയിക്കുന്നു.

More from DriveSpark

Article Published On: Friday, August 9, 2013, 10:32 [IST]
English summary
Hero MotoCorp has rolled out its 50 millionth bike in the market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X