തൊഴിലാളികള്‍ക്ക് 7500 വരെ നല്‍കാമെന്ന് ഹീറോ

വേതനവര്‍ധന ആവശ്യപ്പെട്ട് ഹീറോ മോട്ടോഴ്സ് തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് സമവായമായില്ല. ഹരിയാണ തൊഴില്‍ വകുപ്പിന്‍റെ മധ്യസ്ഥതയില്‍ നടന്നുവന്ന പുതിയ ചര്‍ച്ചകളാണ് സമവായമാകാതെ പിരിഞ്ഞത്. ചര്‍ച്ചയില്‍ മുന്നോട്ടുവെക്കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ തൊഴിലാളികള്‍ക്ക് സ്വീകാര്യമാവാത്തതാണ് കാരണം.

അടുത്ത മൂന്നു വര്‍ഷം കൊണ്ട് ശമ്പളം 18,000 ആയി കൂട്ടണമെന്ന ആവശ്യമാണ് തൊഴിലാളികള്‍ക്കുള്ളത്. എന്നാല്‍ 7,500 വരെ മാത്രമേ വര്‍ധിപ്പിക്കാനാവൂ എന്നാണ് മാനേജ്‍മെന്‍റ് വെച്ച നിര്‍ച്ചേശം. നേരത്തെ ഇത് 6,500 രൂപ വരെ എന്നായിരുന്നു.

Hero

നിലവില്‍ കിട്ടുന്ന നക്കാപിച്ച കൊണ്ട് ദില്ലിയിലെ ചെലവേറിയ എന്‍സിആറില്‍ (നാഷണല്‍ കാപിറ്റല്‍ റീജ്യണ്‍) ജീവിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹീറോ തൊഴിലാളികള്‍ സമാധാനപരമായ സമരം തുടങ്ങിയത്. പണിമുടക്കൊന്നും പ്രഖ്യാപിക്കാതെയുള്ള സമരമാര്‍ഗമാണ് അവലംബിക്കുന്നത്. കമ്പനി നല്‍കുന്ന ചായയും മറ്റും തൊഴിലാളികള്‍ ഉപേക്ഷിച്ചിട്ടുണ്ട്.

ഏതാണ്ട് 1200 തൊഴിലാളികളാണ് ഹീറോ മോട്ടോകോര്‍പിന്‍റെ ഗുഡ്‍ഗാവ് പ്ലാന്‍റില്‍ പണിയെടുക്കുന്നത്. കമ്പനി തൊഴിലാളി സമരത്തെ അവഗണിക്കുന്നത് പതിവാക്കിയപ്പോള്‍ തൊഴിലാളികള്‍ ഉല്‍പാദനം പതുക്കെയാക്കിയിട്ടുണ്ട്. ഇത് ഹീറോയെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. ആഴ്ചയില്‍ മൊത്ത ഉല്‍പാദനത്തില്‍ 100 യൂണിറ്റിന്‍റെ കുറവാണ് തൊഴിലാളികള്‍ വരുത്തുന്നത്.

ഒരാളെ കുരുതി കൊടുത്തുകൊണ്ട് മാരുതി മനെസര്‍ പ്ലാന്‍റ് സമരത്തെ തളര്‍ത്തിയ മാനേജ്‍മെന്‍റ് നീക്കത്തെ മനസ്സില്‍ വെച്ചുകൊണ്ടാണ് ഹീറോ തൊഴിലാളികള്‍ സമരതന്ത്രം ആവിഷ്കരിച്ചത്. പ്ലാന്‍റിനകത്ത് ജോലിയെടുത്തുകൊണ്ടുതന്നെ സമരം ചെയ്യുകയാണ് അവര്‍.

More from DriveSpark

Article Published On: Thursday, January 31, 2013, 14:10 [IST]
English summary
Hero Continues To Struggle India's leading two wheeler manufacturer continues to be under labour pressure after union workers did not accept the management's offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X