ഹീറോയില്‍ നിന്ന് മൂന്ന് പുതിയ എന്‍ജിനുകള്‍

Hero Karizma
ഹോണ്ടയില്‍ നിന്നുള്ള വേര്‍പെടലിനു ശേഷവും ഹീറോയുടെ വാഹനങ്ങളില്‍ ഹോണ്ട എന്‍ജിനുകളുടെ സാന്നിധ്യം തുടരുകയാണ്. 2014 വരെയാണ് ഈ സാങ്കേതിക സഹകരണക്കരാര്‍ നിലനില്‍ക്കുന്നത്. അടുത്ത വര്‍ഷത്തോടെ ഹീറോ പൂര്‍ണമായും ഹോണ്ടയില്‍ നിന്ന് വേര്‍പെടേണ്ടതുണ്ട്. കമ്പനിയുടെ പ്രധാന ബൈക്കുകളിലെല്ലാം ഇന്നുള്ള ഹോണ്ട എന്‍ജിനുകള്‍ക്ക് പകരക്കാര്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.

100സിസി, 110സിസി, 250സിസി എന്‍ജിനുകളാണ് ഹീറോ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. സ്പ്ലന്‍ഡര്‍, പാഷന്‍, സിഡി ഡോണ്‍ എന്നീ ബൈക്കുകളില്‍ പുതിയ 110സിസി എന്‍ജിന്‍ ഘടിപ്പിക്കും.

ഹീറോയുടെ സ്വന്തം ഗവേഷണ-വികസന സ്ഥാപനത്തിലാണ് എന്‍ജിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. ചില വിദേശ കമ്പനികളുമായി കമ്പനി സാങ്കേതിക സഹകരണ കരാറുകള്‍ ഉണ്ടായിട്ടുണ്ട്.

നിലവില്‍ ഉപയോഗിച്ചുവരുന്ന, വിശ്വാസ്യതയുടെ കാര്യത്തില്‍ പേരുകേട്ട ഹോണ്ട എന്‍ജിനുകള്‍ക്ക് പകരം വെക്കുന്നവ തീര്‍ച്ചയായും ഗുണനിലവാരത്തില്‍ ഏറ്രവും മികച്ചതു തന്നെയായിരിക്കണം. ഇക്കാര്യത്തില്‍ ഹീറോ സിഇഒ പവന്‍ മുഞ്ജാളിനും കൃത്യമായ ധാരണയുണ്ട്. നിലവിലുള്ളവയെക്കാള്‍ മികച്ച എന്‍ജിനുകളാണ് തങ്ങള്‍ പുതുതായി നിര്‍മിക്കുന്നവയെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇന്ത്യന്‍ നിരത്തുകളില്‍ ഇന്നുള്ള ഏത് ബൈക്ക് എന്‍ജിനുകളെക്കാളും ഉയര്‍ന്ന ഇന്ധനക്ഷമത ഇവ നല്‍കുമെന്നും അദ്ദേഹം പറയുന്നു.

100 സിസി എന്‍ജിന്‍ നൈജീരിയന്‍ വിപണിയില്‍ ചില മോഡലുകള്‍ക്ക് ഘടിപ്പിക്കുവാനുള്ളതാണെന്ന് കേള്‍ക്കുന്നു. കരിസ്മയുടെ അടുത്ത തലമുറ പതിപ്പില്‍ പുതുതായി വികസിപ്പിക്കുന്ന 250 സിസി എന്‍ജിന്‍ ഘടിപ്പിക്കുവാന്‍ സാധ്യതയുണ്ട്. ഈ വാഹനം ഇപ്പോള്‍ പലയിടങ്ങളിലായി ടെസ്റ്റ് നടത്തി വരികയാണ്.

എറിക് ബുഎല്‍, എവിഎല്‍ ഓസ്ട്രിയ, എന്‍ജിന്‍സ് എന്‍ജിനീയറിംഗ് തുടങ്ങിയ കമ്പനികളുമായിട്ടാണ് ഹീറോ നിലവില്‍ സാങ്കേതിക സഹകരണ കരാര്‍ ഒപ്പിട്ടിട്ടുള്ളത്.

More from DriveSpark

Article Published On: Wednesday, July 31, 2013, 13:33 [IST]
English summary
Reports say Hero MotoCorp is working on three engines which will be fitted on commuter bikes like Splendor, Passion, CD Dawn etc.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X