ഹോണ്ട സിബി ട്രിഗര്‍ അവതരിച്ചു

ഹോണ്ട മോട്ടോര്‍സൈക്കിളില്‍ നിന്നുള്ള 150 സിസി പ്രീമിയം സ്ട്രീറ്റ് മോട്ടോര്‍സൈക്കിള്‍, സിബി ട്രിഗര്‍ അവതരിച്ചു. നിലവിലെ സിബിആര്‍ 150യുടെ വിപണിപ്രകടനം വേണ്ടത്ര പോര എന്നത് കണ്ടുകൊണ്ടാണ് പുതിയ വാഹനത്തെക്കുറിച്ച് ആലോചന വന്നത്. പുതിയ ബൈക്കിന്‍റെ വില വിപണിമാത്സര്യത്തെ മുന്നില്ക്കണ്ട് നിശ്ചയിക്കുമെന്നാണ് ഹോണ്ട അറിയിക്കുന്നത്.

ബജാജിന് സെഗ്‍മെന്‍റിലുള്ള പിടിപാടിനെ മറികടക്കുക എന്നതാണ് ഹോണ്ടയുടെ പൂതിയ എന്നാല്‍ പള്‍സര്‍ മുമ്പോട്ടുവെക്കുന്ന മത്സരം അത്ര ചെറുതല്ല. ടിവിഎസ്സില്‍ നിന്നുള്ള ആര്‍ടിആര്‍ 160യും ഹോണ്ടയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.

ഹോണ്ട 150 സിബി ട്രിഗര്‍

ഹോണ്ട 150 സിബി ട്രിഗര്‍

ഹോണ്ടയുടെ സിബി1000ആര്‍ സൂപ്പര്‍ബൈക്കിന്‍റെ ഡിസൈന്‍ സൗന്ദര്യത്തെയാണ് സിബി ട്രിഗര്‍ പിന്‍പറ്റുന്നതെന്നു പറയാം. ഇടുങ്ങിയ ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ ചേരുന്ന തരത്തില്‍ സ്ട്രീറ്റ് ബൈക്കായിട്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. യുവാക്കളെ കൈയിലെടുക്കാന്‍ ഈ സൗന്ദര്യത്തിന് കഴിയേണ്ടതാണ്.

ഹോണ്ട 150 സിബി ട്രിഗര്‍

ഹോണ്ട 150 സിബി ട്രിഗര്‍

4 സ്ട്രോക്ക്, 149 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് സിബി ട്രിഗറില്‍ ഘടിപ്പിച്ചിരിക്കുന്നത്. 5 സ്പീഡ് ഗിയര്‍ബോക്സ് എന്‍ജിന്‍ കരുത്തിനെ ചക്രങ്ങളിലെത്തിക്കുന്നു. 13.81 കുതിരകളെ (8500 ആര്‍പിഎമ്മില്‍) എന്‍ജിന്‍ പേറുന്നുണ്ട്. 6500 ആര്‍പിഎമ്മില്‍ 12.5 എന്‍എം ചക്രവീര്യം എന്‍ജിനുണ്ട്. ശരാശരി മൈലേജ് ലിറ്ററിന് 60 കിമി.

ഹോണ്ട 150 സിബി ട്രിഗര്‍

ഹോണ്ട 150 സിബി ട്രിഗര്‍

ഹോണ്ടയുടെ പ്രശസ്തമായ കോമ്പി ബ്രേക് സിസ്റ്റം ഈ മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇത് ബ്രേക്കിംഗ് സമയത്ത് വാഹനം സ്കിഡ് ചെയ്യാതിരിക്കാന്‍ സഹായിക്കുന്നു. മുന്‍-പിന്‍ ചക്രങ്ങളെ ഈ സന്നാഹം പിടിച്ചുനിര്‍ത്തുകയാണ് ചെയ്യുന്നത്. ഫലത്തില്‍ മുന്‍-പിന്‍ ബ്രേക്കുകള്‍ ഒരുമിച്ച് പിടിക്കുന്നതിന് സമാനമാണിത്.

ഹോണ്ട 150 സിബി ട്രിഗര്‍

ഹോണ്ട 150 സിബി ട്രിഗര്‍

പൂര്‍ണമായും ഡിജിറ്റൈസ് ചെയ്ത ഇന്‍സ്ട്രുമെന്‍റ് പാനലാണ് ബൈക്കിനുള്ളത്. ഇത് ബൈക്കിന്‍റെ മോഡേണ്‍ സൗന്ദര്യം വര്‍ധിപ്പിക്കുന്നതാണ്.

ഹോണ്ട 150 സിബി ട്രിഗര്‍

ഹോണ്ട 150 സിബി ട്രിഗര്‍

6 സ്പോ‍ക്ക് അലോയ് വീലുകള്‍, വൈഡ് സീറ്റുകള്‍ എന്നിവ വാഹനത്തിന്‍റെ അഗ്രസീവ്‍നെസ് വര്‍ധിപ്പിക്കുന്നു.

ഹോണ്ട 150 സിബി ട്രിഗര്‍

ഹോണ്ട 150 സിബി ട്രിഗര്‍

ബ്ലാക്, മെറ്റോര്‍ ഗ്രീന്‍, സീന റെഡ്, എന്നീ നിറങ്ങളിലാണ് വാഹനമെത്തുക.

ഹോണ്ട 150 സിബി ട്രിഗര്‍

ഹോണ്ട 150 സിബി ട്രിഗര്‍

ഏപ്രില്‍ അവസാനത്തില്‍ ബൈക്കിന്‍റെ വില പുറത്തുവരും. കാത്തിരിക്കുക!

More from DriveSpark

Article Published On: Monday, March 11, 2013, 18:46 [IST]
English summary
Honda Motorcycle & Scooter India Ltd. (HMSI) has just unveiled its brand new 150cc premium street motorcycle CB Trigger.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X