ഡിയോ, മെസ്‌ട്രോ, റേ സി താരതമ്യം

ഒരുകാലത്ത് ഒരു ഭാര്യയും ഒരു കുട്ടിയും സ്വന്തമായുള്ള കുടുംബനാഥന്റെ വാഹനമായി വിശേഷിപ്പിക്കപ്പെട്ടിരുന്നു സ്‌കൂട്ടര്‍. ഈ സങ്കല്‍പത്തില്‍ ഇന്ന് കാര്യമായ മാറ്റം വന്നിട്ടുണ്ട്. യുവാക്കളും കൗമാരപ്രായത്തിലുള്ളവരുമെല്ലാം സ്‌കൂട്ടറിനെ ഒരു ലൈഫ്‌സ്റ്റൈല്‍ വാഹനമായി കാണുന്നു. ബൈക്കിനെക്കാള്‍ സെക്‌സിയാണ് സ്‌കൂട്ടറെന്ന് യുവാക്കള്‍ക്കിടയില്‍ അഭിപ്രായം വളര്‍ന്നു വന്നിരിക്കുന്നു.

ഡിമാന്‍ഡില്‍ വലിയ കുതിച്ചു കയറ്റമുണ്ടായത് ശ്രദ്ധിച്ച കുറെയധികം ബ്രാന്‍ഡുകള്‍ രാജ്യത്തിന്റെ വിപണിയിലേക്ക് കടന്നിട്ടുണ്ട്. ഈയടുത്ത കാലത്ത് വിപണിയില്‍ പ്രവേശിച്ച ബൈക്കുകളാണ് ഹോണ്ട ഡിയോ, ഹീറോ മെസ്‌ട്രോ, യമഹ റേ എന്നിവ. പുതിയ സ്‌കൂട്ടറുകള്‍ എന്നതിനെക്കാള്‍ യുവാക്കളെ പ്രത്യേകം ലക്ഷ്യം വെക്കുന്ന സ്‌കൂട്ടറുകളെന്ന നിലയില്‍ കൂടി ഇവയെ ഒരുമിച്ച് വിലയിരുത്തേണ്ടതുണ്ട്. ഇവിടെ ഈ മൂന്ന് സ്‌കൂട്ടറുകളും താരതമ്യം ചെയ്യുന്നു.

ഹോണ്ട ഡിയോ

ഹോണ്ട ഡിയോ

മുഴുക്കാഴ്ച

ട്രെന്‍ഡിയായ ഡിസൈനില്‍ വരുന്നൂ ഹോണ്ട ഡിയോ സ്‌കൂട്ടര്‍. 44,768 രൂപയാണ് ദില്ലി എക്‌സ്‌ഷോറൂം വില.

മൈലേജ്

മൈലേജ്

ലിറ്ററിന് 60 കിലോമീറ്ററാണ് ഡിയോ നല്‍കുമെന്ന് അവകാശപ്പെടുന്ന മൈലേജ്. നിരത്തില്‍ ശരാശരി 45 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് ഉപഭോക്താക്കലില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്. ഈയിടെ പുതുക്കിയ ഡിയോ സ്‌കൂട്ടര്‍ 10 മുതല്‍ 15 ശതമാനം വരെ മൈലേജ് വര്‍ധന ലഭ്യമാക്കിയതായി അവകാശപ്പെടുന്നുണ്ട് ഹോണ്ട. 5.3 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ കപ്പാസിറ്റി.

പെര്‍ഫോമന്‍സ്

പെര്‍ഫോമന്‍സ്

109 സിസി ശേഷിയാണ് ഡിയോ എന്‍ജിന്‍ നല്‍കുന്നത്. ആക്ടിവ, ഏവിയേറ്റര്‍ എന്നീ വാഹനങ്ങള്‍ക്കും ഇതേ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. പ്രകടനത്തിന്റെയും വിശ്വാസ്യതയുടെയും കാര്യത്തില്‍ ഇവിടെ സന്ദേഹങ്ങള്‍ക്ക് സാധ്യതയില്ല. 7500 ആര്‍പിഎമ്മില്‍ 8 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍.

ഡിസൈന്‍

ഡിസൈന്‍

ഒരല്‍പം ആണ്‍നോട്ടം പകരുന്ന ഡിസൈന്‍ ശൈലിയാണ് വാഹനത്തിനുള്ളത്. കറുപ്പ് രാശിയിലുള്ള വീലുകളും വീതിയേറിയ ഹെഡ്‌ലാമ്പുകളും വാഹനത്തിന്റെ സ്റ്റൈല്‍ വര്‍ധിപ്പിക്കുന്നു. യുവാക്കള്‍ക്കിടയില്‍ ഈ വാഹനത്തിന് വലിയ പ്രിയമുണ്ട്.

കാശ് മുതലാകുമോ?

കാശ് മുതലാകുമോ?

ഇക്കാര്യത്തില്‍ സന്ദേഹത്തിന് സാധ്യതയില്ല. ഹോണ്ടയുടെ മിക്ക സ്‌കൂട്ടറുകളെയും പോലെ ഈ വാഹനവും ഉപഭോക്താവിനെ നിരാശപ്പെടുത്തുന്നില്ല.

മുഴുക്കാഴ്ച

മുഴുക്കാഴ്ച

ഹോണ്ടയെ വിട്ടതിനു ശേഷമുള്ള ഹീറോയുടെ മികച്ച ഒരു ശ്രമമാണ് മെസ്‌ട്രോ സ്‌കൂട്ടര്‍. ഹോണ്ടയുടെ ആക്ടിവ സ്‌കൂട്ടറിന്റെ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നില്‍ക്കുന്നത്. ദില്ലി എക്‌സ്‌ഷോറൂം വില 46,900 രൂപ.

മൈലേജ്

മൈലേജ്

മൈലേജിന്റെ കാര്യം വരുമ്പോള്‍ ഈ സ്‌കൂട്ടര്‍ മികച്ച പ്രകടനം നടത്തുന്നില്ല. നഗരങ്ങളില്‍ 35 കിലോമീറ്ററും ഹൈവേകളില്‍ 40 കിലോമീറ്ററും മൈലേജ് നല്‍കുന്നു വാഹനം. ഇന്ധന ടാങ്ക് കപ്പാസിറ്റി 5.3 ലിറ്റര്‍.

പെര്‍ഫോമന്‍സ്

പെര്‍ഫോമന്‍സ്

സ്‌കൂട്ടറുകള്‍ക്കായി ഹോണ്ട നിര്‍മിച്ചെടുത്തിട്ടുള്ള എന്‍ജിനാണ് ഹീറോയില്‍ ഉപയോഗിക്കുന്നത്. ഹോണ്ട ആക്ടിവയില്‍ ഉപയോഗ്ിക്കുന്നതും ഇതേ എന്‍ജിനാണെന്നറിയുക. 8 കുതിരശക്തിയാണ് എന്‍ജിന്‍ പകരുന്നത്.

ഡിസൈന്‍

ഡിസൈന്‍

ഡിയോ, റേ എന്നിവയെ അപേക്ഷിച്ച് നോക്കുമ്പോള്‍ പറയത്തക്ക മെച്ചം മെസ്‌ട്രോയ്ക്കില്ല. എങ്കിലും ഒറ്റയ്‌ക്കെടുക്കുമ്പോള്‍ മൗലികമായ സൗന്ദര്യം വാഹനത്തിനുണ്ട്. ഹോണ്ട ആക്ടിവയുടെയും സുസുക്കി ആക്‌സസിന്റെയും ഡിസൈന്‍ ശൈലികളുടെ സംയോജനം ഈ സ്‌കൂട്ടറില്‍ കാണാം.

കാശ് മുതലാകുമോ?

കാശ് മുതലാകുമോ?

നഗരങ്ങളില്‍ മാത്രം ഓടിക്കാനാണെങ്കില്‍ ഈ വാഹനം മികച്ചതു തന്നെ. മുന്നില്‍ ടെലിസ്‌കോപിക് സസ്‌പെന്‍ഷനാണ് നല്‍കിയിരിക്കുന്നത്. ഇത് ഈ വിലയില്‍ മുതലാകുമോ എന്ന കാര്യം ആലോചിക്കേണ്ടതാണ്.

യമഹ റേ സീ മുഴുക്കാഴ്ച

യമഹ റേ സീ മുഴുക്കാഴ്ച

പെണ്‍കുട്ടികളെ ലക്ഷ്യം വെച്ചാണ് യമഹ റേ സ്‌കൂട്ടര്‍ വിപണിയിലെത്തിയിരിക്കുന്നത്. എന്നാല്‍ ഇത് വിപണിപിടിത്തത്തില്‍ വലിയ പ്രശ്‌നങ്ങല്‍ സൃഷ്ടിച്ചതിനാലാവണം ഇത്തിരി പൗരുഷം നല്‍കി യമഹ റേ സി പുറത്തിറക്കിയത്. ഈ വാഹനം കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കിടയിലും വലിയ പ്രചാരം നേടിയിട്ടുണ്ട്. ഹോണ്ട ഡിയോയുമായി ഡിസൈനിന്റെ കാര്യത്തില്‍ ശരിക്കും ഏറ്റും നില്‍ക്കുന്നുണ്ട് റേ. വാഹനത്തിന് വില ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 49,105 രൂപയാണ്.

ഡിസൈന്‍

ഡിസൈന്‍

റേ സീ-യുടെ ശില്‍പം ഇത്തിരി പൗരുഷം കലര്‍ത്തിയതാണെന്ന് പറഞ്ഞുവല്ലോ. ഡിയോയുമായി ഏറ്റമുട്ടുവാന്‍ ഏറെ സജ്ജമാണിത്. റേ സീയുടെ കെര്‍ബ് വെയ്റ്റ് 104 കിലോഗ്രാമാണ്. ഡിയോ 110 കിലോഗ്രാം തൂക്കമുണ്ട്. സമാനമായ ഭാരം ഹിറോയ്ക്കുമുണ്ട്.

മൈലേജ്

മൈലേജ്

ലിറ്ററിന് 53 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്നത്. 40-45 വരെ ശരാശരി ലഭിക്കുന്നു നിരത്തില്‍. സ്‌റ്റൈലിന് വലിയ പ്രാധാന്യം നല്‍കുന്ന യുവാക്കളെയാണ് ഈ ബൈക്ക് ലക്ഷ്യമാക്കുന്നത്. ഇന്ധന ടാങ്ക് ശേഷി 5 ലിറ്ററാണ്.

പ്രകടനം

പ്രകടനം

113 സിസി എന്‍ജിനാണ് റേ സിക്കുള്ളത്. 7 കുതിരശക്തി ഉല്‍പാദിപ്പിക്കും 7000 ആര്‍പിഎമ്മില്‍. പ്രകടനത്തിന്റെ കാര്യത്തില്‍ നേരത്തെ പറഞ്ഞ സ്‌കൂട്ടറുകളെ ഇവന്‍ കടത്തിവെട്ടു. കൂട്ടത്തില്‍ ഏറ്റവും വേഗത കൂടിയ സ്‌കൂട്ടറും റേ സിയാണ്.

മുതലാകുമോ?

മുതലാകുമോ?

മികച്ച പ്രകടനമുള്ള ഒരു സ്‌റ്റൈലന്‍ സ്‌കൂട്ടറാണ് മനസ്സിലെങ്കില്‍ റെ സീയെ ധൈര്യമായി വാങ്ങാം. റൈഡ് ക്വാളിറ്റിയുടെയും സവിശേഷതകളുടെയുമെല്ലാം കാര്യത്തില്‍ ഇവന്‍ മുന്നിലാണ്.

ആരാണ് കേമന്‍?

ആരാണ് കേമന്‍?

ഇന്ത്യയുടെ സ്‌കൂട്ടര്‍ വിപണിയുടെ പള്‍സ് കൃത്യമായറിയും ഹോണ്ടയ്ക്ക്. ഫീച്ചറുകളുടെയും പ്രകടനം, മൈലേജ് തുടങ്ങിയ മറ്റെല്ലാ ഘടകങ്ങളുടെയും വിശകലനത്തില്‍ നിന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നത് ഹോണ്ട ഡിയോ മുന്നില്‍ നില്‍ക്കുന്നു എന്നാണ്.

More from DriveSpark

Article Published On: Tuesday, September 17, 2013, 19:50 [IST]
English summary
Drivespark does a quick comparison to learn who is the ultimate winner in this war ~ Honda Dio vs Hero Maestro vs Yamaha Ray Z.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X