ഡ്രീം യുഗയുടെ മൈലേജ് കൂട്ടുന്നു

എച്ച്ഇടി സാങ്കേതികയിലല്ലാത്ത ഡ്രീം യുഗയുടെ മൈലേജ് 72 കിലോമീറ്ററാണ്.
എച്ച്ഇടി സാങ്കേതികതയ്ക്ക് അധിക തുകയൊന്നും ഈടാക്കുന്നില്ല കമ്പനി. നേരത്തെയുണ്ടായിരുന്ന വിലകളില്‍ തന്നെ വാഹനം തുടരും. 45,000ത്തിന്‍റെ പരിസരത്താണ് ഹോണ്ട ഡ്രീം യുഗയുടെ ശരാശരി വില.
ഹോണ്ടയുടെ സ്കൂട്ടറുകളില്‍ ഈ സാങ്കേതിത നേരത്തെ തന്നെ പ്രയോഗിച്ചിട്ടുണ്ട്. ആക്ടിവ, ആക്ടിവ-ഐ, ഡിയോ, ഏവിയേറ്റര്‍ എന്നീ വാഹനങ്ങളിലെല്ലാം തന്നെ ഈ സാങ്കേതികത പ്രയോഗിച്ചിട്ടുണ്ട്.
ഇന്ധനത്തെ കൂടുതല്‍ മികച്ച നിലയില്‍ സംസ്കരിക്കുവാന്‍ ഈ സാങ്കേതികത വഴി സാധിക്കുന്നു. എന്‍ജിന്‍ ഫ്രിക്ഷന്‍ കുറയ്ക്കുവാനും എച്ച്ഇടി സാങ്കേതികതയ്ക്ക് സാധിക്കുന്നു.
110 സിസി ശേഷിയുള്ള എന്‍ജിനാണ് ഡ്രീം യുഗയ്ക്കുള്ളത്. 4 സ്പീഡ് ഗിയര്‍ബോക്സാണ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്. ഈ എന്‍ജിന്‍ 8.5 കുതിരശക്തി പകരുന്നു. 9 എന്‍എം ആണ് ചക്രവീര്യത്തിന്‍റെ നില.


Click it and Unblock the Notifications








