സ്‍പ്ലന്‍ഡറിനെതിരെ ഹോണ്ടയില്‍ പടയൊരുക്കം

Honda Verza
ഇന്ത്യന്‍ ബൈക്ക് വിപണിയില്‍ സ്‍പ്ലന്‍ഡര്‍ കൈയാളുന്ന ഇടം ആരെയും കൊതിപ്പിക്കുന്നതാണല്ലോ. ഹോണ്ടയും പ്രസ്തുത കൊതി കൊണ്ടു നടക്കുന്നുണ്ട്. 100 സിസി-110 സിസി വിഭാഗത്തില്‍ ഒരു പുതിയ ഹോണ്ടയെ അടുത്തുതന്നെ പ്രതീക്ഷിക്കാമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

ഹീറോ മോട്ടോകോര്‍പിന്‍റെ സ്പലന്‍ഡര്‍ നേടിയ വിപണിവിജയം ഹോണ്ടയുടെ കൂടി സഹായത്താലായിരുന്നു. ഹോണ്ട എന്‍ജിനുകളുടെ വിശ്വാസ്യതയാണ് ഹീറോ ഹോണ്ട എന്ന കമ്പനിയുടെ ഉല്‍പന്നങ്ങളെ ഉയരങ്ങളിലെത്തിച്ചത്. ഇപ്പോള്‍ ഹീറോയില്‍ നിന്ന് ഹോണ്ട വേറിട്ടിരിക്കുന്നു. അടുത്ത വര്‍ഷത്തോടെ ഹോണ്ടയുമായുള്ള ഹീറോ മ്ടോടകോര്‍പിന്‍റെ സാങ്കേതിക സഹകരണ കരാര്‍ അവസാനിക്കും.

കരാര്‍ അവസാനിക്കുന്ന ഘട്ടത്തില്‍ ഹോണ്ടയുടെ ചെറു സിസി ബൈക്ക് വിപണിയിലുണ്ടായിരിക്കണം എന്നാണ് കമ്പനി ആഗ്രഹിക്കുന്നത്.

വളരെ ധൃതി പിടിച്ചുള്ള നീക്കങ്ങള്‍ ഹോണ്ടയില്‍ നടക്കുന്നതായാണ് ലഭിക്കുന്ന വിവരം. കെ23 എന്ന രഹസ്യനാമത്തില്‍ പുതിയ ബൈക്കിന്‍റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

ഹോണ്ടയുടെ എക്കാലത്തെയും വിജയമന്ത്രമായ 'വിശ്വാസ്യത' തന്നെയായിരിക്കും പുതിയ ബൈക്കിന്‍റെയും പ്രധാന സവിശേഷത. ഈ സെഗ്മെന്‍റില്‍ നിലവിലുള്ള പല വന്‍ കമ്പനികളുടെയും എന്‍ജിനുകള്‍ മൂന്നോ നാലോ വര്‍ഷം ഉപയോഗിച്ചുകഴിഞ്ഞാല്‍ ഇരുമ്പ് വിലയ്ക്ക് വില്‍ക്കാനുള്ള പരുവത്തിലെത്താറുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. സെഗ്മെന്‍റിന്‍റെ ഈ ദൗര്‍ബല്യത്തെ പരിഹരിക്കുന്നതായിരിക്കും ഹോണ്ടയുടെ ബൈക്ക് എന്ന് പ്രതീക്ഷിക്കാം.

വര്‍ഷത്തില്‍ 2.2 ദശലക്ഷം ബൈക്കുകളാണ് ഹീറോ മോട്ടോകോര്‍പ് വിറ്റഴിക്കുന്നത്. പുതിയ ബൈക്കിന്‍റെ വില്‍പന ആദ്യ വര്‍ഷത്തില്‍ തന്നെ ആറ് ലക്ഷമെങ്കിലും പിടിക്കണമെന്നാണ് ഹോണ്ട ആഗ്രഹിക്കുന്നത്.

സ്‍പ്ലന്‍ഡറിന് അടുത്തകാലത്തൊന്നും ഗൗരവമായ ഒരു അപ‍ഗ്രേഡ് ലഭിച്ചിട്ടില്ല. ഇത് ഹോണ്ടയ്ക്ക് തീര്‍ച്ചയായും ഗുണകരമായിത്തീരും.

More from DriveSpark

Article Published On: Wednesday, March 27, 2013, 18:19 [IST]
English summary
Honda Motorcycle & Scooters India is planning to launch a new motorcycle in the 100cc - 110cc segment that will compete against Hero Splendor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X