ഹോണ്ട ബജാജിനെ മറികടന്നു

ഹോണ്ട മോട്ടോര്‍സൈക്കിള്‍സിന്റെ ഇന്നുവരെയുള്ള വില്‍പനാ ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കാണ് ജൂലൈ മാസത്തില്‍ കണ്ടെത്തിയത്. കയറ്റുമതിയടക്കം 2,87,177 യൂണിറ്റ് വാഹനങ്ങള്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് വിറ്റഴിച്ചു.

ഈ നേട്ടം ശ്രദ്ധേയമാകുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഹീറോയ്ക്കു ശേഷം രണ്ടാം സ്ഥാനത്തു നിന്നിരുന്ന ബജാജിനെ അട്ടിമറിച്ചാണ് ഹോണ്ട മുന്നേറിയിരിക്കുന്നത്!

Honda

സ്‌കൂട്ടറുകളില്‍ നിന്നുള്ള വില്‍പനയാണ് ഹോണ്ടയെ സഹായിച്ചിരിക്കുന്നത്. ഇത്തവണ മോട്ടോര്‍സൈക്കിള്‍ വില്‍പന സ്‌കൂട്ടര്‍ വില്‍പനയെക്കാള്‍ കൂടുതലാണെന്ന പ്രത്യേകതയുമുണ്ട്. 13 വര്‍ഷം നീണ്ട ഹോണ്ടയുടെ ഇന്ത്യന്‍ അധ്യായത്തില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു സംഭവം.

1,39,542 യൂണിറ്റ് സ്‌കൂട്ടറുകളാണ് ഹോണ്ട കഴിഞ്ഞ മാസം വിറ്റഴിച്ചത്. അതെസമയം 1,47,635 മോട്ടോര്‍സൈക്കിളുകളാണ് ഹോണ്ടയില്‍ നിന്ന് വിറ്റുപോയത്. ഇന്ത്യയില്‍ ആക്ടിവയടക്കമുള്ള സ്‌കൂട്ടറുകള്‍ വഴിയാണ് ഹോണ്ട ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. സ്‌കൂട്ടര്‍ വിപണിയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനും ഹോണ്ട ശ്രമിച്ചിരുന്നു. ഹീറോയില്‍ നിന്ന് വേര്‍ പിരിഞ്ഞതിന് ശേഷമുള്ള കാലയളവിലാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ വിപണിയില്‍, പ്രത്യേകിച്ചും ചെറിയ എന്‍ജിന്‍ ശേഷിയുള്ള സെഗ്മെന്റുകളില്‍ ശ്രദ്ധ വെക്കാന്‍ തുടങ്ങിയത്.

ആഭ്യന്തര വിപണിയില്‍ ബജാജിനെക്കാള്‍ ഉയര്‍ന്ന വില്‍പന കുറച്ചു മാസങ്ങള്‍ക്കു മുമ്പ് തന്നെ ഹോണ്ട കൈവരിച്ചിരുന്നു. ബജാജിന്റെ ഛക്കന്‍ പ്ലാന്റ് സമരത്തെ തുടര്‍ന്ന് കയറ്റുമതിയില്‍ ഇടിവ് സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതേണ്ടത്.

More from DriveSpark

Article Published On: Saturday, August 3, 2013, 12:27 [IST]
English summary
Honda has overtaken Bajaj in sales in the month of July, 2013.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X