ഹ്യോസംഗ് അക്വില ജിവി650 വരുന്നൂ
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഹ്യോസംഗിന് ഒരു ക്രൂയിസര്‍ മോഡലാണുള്ളത്. ക്ലാസിക് സ്റ്റൈലിംഗിലുള്ള എസ്‍ടി7 ക്രൂയിസറിന് പുറമെ മറ്റൊരു ക്രൂയിസര്‍ ബൈക്ക് കൂടി വിപണിയിലെത്തിക്കാന്‍ ഹ്യോസംഗ് പദ്ധതിയിടുന്നു.
എസ്‍ടി7 ക്രൂയിസറിന്‍റെ ഡിസൈന്‍ ക്ലാസിക് ശൈലിയിലാണെങ്കില്‍, അക്വില ജിവി650 ഡിസൈന്‍ കൂടുതല്‍ സ്പോര്‍ടിയറാണ്. ഈ വാഹനം നേരത്തെ ഇന്ത്യ്യില്‍ ലഭ്യമായിരുന്നതാണ്. കൈനറ്റിക്കുമായി ചേര്‍ന്ന് വിപണിയിലെത്തിച്ചിരുന്നുവെങ്കിലും കാര്യമായ വിപണി പ്രതികരണം സംഘടിപ്പിക്കാന്‍ അന്നത്തെ പങ്കാളിത്തത്തിന് കഴിഞ്ഞിരുന്നില്ല. അങ്ങനെ പിന്‍വാങ്ങിയ അക്വില വീണ്ടും എത്തുകയാണ്. ഇപ്പോള്‍ ഹ്യോസംഗിന് വിപണിയില്‍ മുന്‍പത്തേക്കാള്‍ പിടിപാടുണ്ട്.
647 സിസി ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജക്ടഡ്, 90 ഡിഗ്രി വി ട്വിന്‍ എന്‍ജിനാണ് അക്വിലയ്ക്കുള്ളത്. 70.2 കുതിരകളുടെ ശേഷി പുറത്തെടുക്കാന്‍ ഈ എന്‍ജിന് സാധിക്കുന്നു. 58 എന്‍എം ടോര്‍ക്ക് പ്രദാനം ചെയ്യാനും ഈ ബൈക്കിന് സാധിക്കും.
ഹ്യോസംഗ് അക്വില ജിവി650 ചിത്രങ്ങള്‍ താഴെ

ഹ്യോസംഗ് അക്വില പ്രൊ

ഹ്യോസംഗ് അക്വില പ്രൊ

ഹ്യോസംഗ് അക്വില പ്രൊ

ഹ്യോസംഗ് അക്വില പ്രൊ

ഹ്യോസംഗ് അക്വില

ഹ്യോസംഗ് അക്വില

ഹ്യോസംഗ് അക്വില

ഹ്യോസംഗ് അക്വില

ഹ്യോസംഗ് അക്വില

ഹ്യോസംഗ് അക്വില



Click it and Unblock the Notifications








