ഹ്യൂണ്ടായ് വിലവര്‍ധിപ്പിച്ചു

Hyundai
ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ വിലവര്‍ധന പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നുമുതല്‍ കാര്‍ മോഡലുകളുടെ വിലവര്‍ധന പ്രാബല്യത്തില്‍ വരും.

കഴിഞ്ഞ ദിവസമാണ് മാരുതി സുസൂക്കി വിലവര്‍ധന നിലവില്‍ വന്നത്. 20,000 രൂപ വരെ മാരുതി മോഡ‍ലുകള്‍ക്ക് വിലവര്‍ധിച്ചിട്ടുണ്ട്.

ഹ്യൂണ്ടായ് വിലകള്‍ക്ക് വന്നിട്ടുള്ള വര്‍ധനയും സമാനമാണ്. 20,000 രൂപ വരെയാണ് വിവിധ മോഡ‍ലുകള്‍ക്ക് വില കൂടുക. ഉല്‍പാദനച്ചെലവ് വര്‍ധിച്ചതും രൂപയുടെ വിലവ്യതിയാനങ്ങളുമെല്ലാം തങ്ങളെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്ന് ഹ്യൂണ്ടായ് ഇന്ത്യ വൈസ് പ്രസിഡന്‍ഡ് രാകേഷ് ശ്രീവാസ്തവ അറിയിച്ചു.

അടിസ്ഥാന മോഡലായ ഇയോണ്‍ മുതല്‍ സാന്‍റ ഫെ വരെയുള്ള മോഡലുകള്‍ക്ക് 2.77 ലക്ഷം രൂപയാണ് ഇയോണിന്‍റെ തുടക്കവില (ദില്ലി എക്സ്ഷോറൂം). സാന്‍റ ഫെയുടെ വില 22.61 ലക്ഷമാണ് നിലവില്‍.

ജനുവരി 16 മുതല്‍ വില വര്‍ധന നടപ്പായ മാരുതിയില്‍ അടിസ്ഥാന മോഡലായ മാരുതി 800ന് 2,500 രൂപ വില കൂടിയിട്ടുണ്ട്. സ്വിഫ്റ്റ് ഡിസൈര്‍ 10,000 രൂപയോളം കൂടിയപ്പോള്‍ എര്‍റ്റിഗയ്ക്ക് 7,800 രൂപ കൂടി. ഈക്കോയുടെ വില 23,000 രൂപയാണ് കൂടിയിട്ടുള്ളത്.

More from DriveSpark

Article Published On: Thursday, January 17, 2013, 11:38 [IST]
English summary
Hyundai Motor India has announced revised car prices effective from 1st February.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X