ഇന്ത്യ ബൈക്ക് വീക്കും ബിക്കിനി വാഷും
യുഎസ്സിലെ സ്റ്റര്‍ഗിസ് മോട്ടോര്‍സൈക്കിള്‍ റാലിയ്ക്ക് സമാനമായ ശൈലിയിലാണ് കഴിഞ്ഞയാഴ്ച ഗോവയില്‍ അവസാനിച്ച ഇന്ത്യബൈക്ക് വീക്ക് ഡിസൈന്‍ ചെയ്തിരുന്നത്. ഗോവയിലെ മനോഹരമായ ബീച്ചുകളില്‍ വെച്ചുനടന്ന ഈ ബൈക്ക് ഫെസ്റ്റിവല്‍ ലോകമെമ്പാടുമുള്ള മോട്ടോര്‍സൈക്കിള്‍ പ്രാന്തന്മാരെ കഠിനമായി ആകര്‍ഷിക്കുകയുണ്ടായി. ഇന്ത്യയില്‍ ഇത്രയും മികച്ച രീതിയില്‍ സംഘാടനം ചെയ്യപ്പെട്ടതും വലിയതുമായ മോട്ടോര്‍സൈക്കിള്‍ റാലികള്‍ മുന്‍പുണ്ടായിട്ടില്ലാത്തതിനാല്‍ നിരൂപകര്‍ ഇന്ത്യാ ബൈക്ക് വീക്കിനെ വിശേഷിപ്പിക്കുന്നത് രാജ്യത്തെ ആദ്യ ബൈക്ക് ആഘോഷം എന്നാണ്.
പ്രത്യേക ബ്രാന്‍ഡുകള്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങള്‍ നിരവധി നമ്മുടെ രാജ്യത്ത് നടന്നിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും ബ്രാന്‍ഡിന്‍റെ പ്രമോഷന്‍ ഉദ്ദേശിച്ചിട്ടല്ലാത്ത പരിപാടി ഇതാദ്യമാണെന്ന് പറയാം.വിവിധ ബ്രാന്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ സ്വന്തമായുള്ള ആയിരക്കണക്കിന് വണ്ടിപ്രാന്തന്മാര്‍ ബൈക്ക് വീക്കില്‍ പങ്കെടുത്തു. ഗോവയിലെ വാഗറ്റോറിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ബൈക്ക് വീക്കിനായി ഏഴ് ഏക്കറോളം പ്രദേശത്താണ് സൗകര്യം ഒരുക്കിയത്. നാലായിരത്തിലധികം ബൈക്ക് പ്രാന്തന്മാര്‍ പങ്കെടുത്തു.
26 ലൈവ് ബാന്‍ഡുകളാണ് ബൈക്ക് വീക്ക് കൊഴുപ്പിക്കാനായി ഒരാഴ്ചയ്ക്കിടയില്‍ പരിപാടികളവതരിപ്പിച്ചത്. നൂറിലധികം വിചിത്രബൈക്കുകള്‍ അവതരിപ്പിക്കപ്പെട്ടു. സ്റ്റണ്ട് ബൈക്കിംഗും ബിക്കിനി ബൈക്ക് വാഷുമെല്ലാം കാണികളെ ഹരം കൊള്ളിച്ചു. ലോകപ്രശസ്ത ബൈക്ക് റൈഡറായ മാറ്റി ഗ്രിഫിനും പരിപാടിയവതരിപ്പിച്ചു. ബൈക്ക് വീക്ക് ചിത്രങ്ങള്‍ താഴെ.

ഇന്ത്യ ബൈക്ക് വീക്ക്

ഇന്ത്യ ബൈക്ക് വീക്ക്

ഇന്ത്യ ബൈക്ക് വീക്ക്

ഇന്ത്യ ബൈക്ക് വീക്ക്

ഇന്ത്യ ബൈക്ക് വീക്ക്

ഇന്ത്യ ബൈക്ക് വീക്ക്

ഇന്ത്യ ബൈക്ക് വീക്ക്

ഇന്ത്യ ബൈക്ക് വീക്ക്

ഇന്ത്യ ബൈക്ക് വീക്ക്

ഇന്ത്യ ബൈക്ക് വീക്ക്

ഇന്ത്യ ബൈക്ക് വീക്ക്

ഇന്ത്യ ബൈക്ക് വീക്കും ബിക്കിനി വാഷും

ഇന്ത്യ ബൈക്ക് വീക്കും ബിക്കിനി വാഷും

ഇന്ത്യ ബൈക്ക് വീക്കും ബിക്കിനി വാഷും

ഇന്ത്യ ബൈക്ക് വീക്കും ബിക്കിനി വാഷും

ഇന്ത്യ ബൈക്ക് വീക്കും ബിക്കിനി വാഷും


Click it and Unblock the Notifications








