കാവസാക്കി സെഡ്800 ഇന്ത്യയിലേക്ക്
കാവസാക്കിയുടെ പെര്‍ഫോമന്‍സ് ബൈക്കുകള്‍ ഇന്ത്യയില്‍ നിരനിരയായി ഇറങ്ങുകയാണ്. കാവസാക്കി വരുംനാളുകളില്‍ വിപണിയില്‍ അതറുമെന്ന കാര്യത്തില്‍ ബജാജിന് തെല്ലും സന്ദേഹമില്ല. നിഞ്ജ 10ആര്‍, നിഞ്ജ സെഡ്എക്‌സ് 14ആര്‍ എന്നീ ബൈക്കുകളുടെ ലോഞ്ച് ഈയിടെയാണ് നടന്നത്. ഇതിനുപിന്നാലെ സെഡ്1000 ബൈക്ക് ഇന്ത്യയുടെ നിരത്തുകളിലേക്കിറങ്ങാന്‍ ഒരുക്കം കൂട്ടുകയാണ്.
പുതിയ വാര്‍ത്തകള്‍ പറയുന്നത് കാവസാക്കി സെഡ്800ന്റെ ഒരു മോഡല്‍ പൂനെയിലെ ചില ഷോറൂമുരകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനെപ്പറ്റിയാണ്. സെഡ്1000ന്റെ ചെറുരൂപമെന്നു വിളിക്കാവുന്ന ഈ ബൈക്ക് ഉടന്‍തന്നെ രാജ്യത്ത് ലോഞ്ച് ചെയ്യപ്പെടുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

806സിസി ലിക്യുഡ് കൂള്‍ഡ്, ഫ്യുവല്‍ ഇന്‍ജക്ടഡ്, ഇന്‍ലൈന്‍ 4 സിലിണ്ടര്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് കാവസാക്കി സെഡ്800 ബൈക്ക് വരുന്നത്. 113 പിഎസ് കരുത്ത് പകരുന്നുണ്ട് ബൈക്ക് 10,200 ആര്‍പിഎമ്മില്‍. പരമാവധി ചക്രവീര്യം 83 എന്‍എം, 8000 ആര്‍പിഎമ്മില്‍. 6 സ്പീഡ് ട്രാന്‍സ്മിഷനാണ് ചക്രവീര്യം വീലുകളിലെത്തിക്കുന്നത്.
ഡിസൈനിന്റെയും എന്‍ജിന്‍ ഒഴികെയുള്ള സാങ്കേതികതയുടെയുമെല്ലാം കാര്യത്തില്‍ സെഡ്1000 ബൈക്കിനെ പിന്‍പറ്റുന്നുണ്ട് കാവസാക്കി സെഡ്800.
സെഡ്1000ത്തിന്റെ ലോഞ്ചിനൊപ്പം തന്നെ ഈ വാഹനവും ഇന്ത്യയിലെത്തുമെന്നാണ് റ്യൂമറുകള്‍ പരക്കുന്നത്. ഇത് ഡിസംബറിലോ ജനുവരിയിലോ സംഭവിക്കും.


Click it and Unblock the Notifications








